തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ സാഹചര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാകണമെന്ന നിലപാടുമായി ഐ ഗ്രൂപ്പ് രംഗത്ത്.
കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് കനത്ത തിരിച്ചടികളാണുണ്ടാകുന്നതെന്നും രാഷ്ട്രീയമായും ഒറ്റെക്കെട്ടായും പ്രശ്നത്തെ നേരിടാന്‍ സാധിച്ചിട്ടില്ലെന്നും ഗ്രൂപ്പ് വിലയിരുത്തി.
ഇത് സര്‍ക്കാരിന്റെ പരാജയമാണെന്ന ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. ഉടന്‍ പ്രശ്നം പരിഹരിക്കണമെന്നും പാര്‍ട്ടി നേതൃത്വത്തെ മുഖവിലയ്ക്കെടുക്കാതെയുള്ള മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലി ഉടന്‍ മാറ്റണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു.
ഐ വിഭാഗത്തിന്റെ യോഗത്തിലാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. കൂടാതെ പാര്‍ട്ടി നേതൃത്വത്തെ മുഖവിലയ്ക്കെടുക്കാതെയുള്ള മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലി ഉടന്‍ മാറ്റണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു.
പ്രശ്നങ്ങള്‍ ഹൈക്കമാന്‍ഡിന്റെ മുന്നില്‍ അവതരിപ്പിക്കാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. അണികള്‍ക്കിടയിലും സോളാര്‍ വിഷയം കടുത്ത അസ്വസ്ഥതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഗ്രൂപ്പ് വിലയിരുത്തുന്നു.
അതേസമയം സോളാര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിശദീകരണം തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച ഹൈക്കമാന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: