തിരുവനന്തപുരം: ഇടത് അനുകൂല സമരക്കാര്‍ക്കു നേരേ ചൊവ്വാഴ്ച പോലീസ് പ്രയോഗിച്ച ഗ്രനേഡ് ഇരിക്കുന്നതിനു സമീപത്തു വീണു പൊട്ടിയതിനെ തുടര്‍ന്ന് ദേഹാസവാസ്ഥ്യം അനുഭവപ്പെട്ട വിഎസ് ആശുപത്രി വിട്ടു.
ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിഎസിന് കാര്യമായ പരിക്ക് ഉണ്ടായിരുന്നില്ലെങ്കിലും വിട്ടുമാറാത്ത തലവേദന മൂലമാണ് ആശുപത്രി വിടാന്‍ അനുവദിക്കാതിരുന്നത്.
തലവേദന മാറിയതോടെയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിഎസിനെ പ്രവേശിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: