ചങ്ങനാശ്ശേരി: സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ ശാലുമേനോനെ തെളിവെടുപ്പിനായി ചങ്ങനാശ്ശേരി പുഴവാതിലെ അരവിന്ദം വീട്ടില്‍ കൊണ്ടുവന്നു. തിരുവനന്തപുരം ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ റെജി ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊണ്ടുവന്നത്.
ബിജു രാധാകൃഷ്ണന് ശാലുവിന് നല്കിയ രണ്ടുവളകളും രണ്ടുമോതിരവും മൂന്നുലോക്കറ്റുകളുമാണ് വീട്ടില്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ രാവിലെ 11.35 നാണ് പോലീസ് വാഹനത്തില്‍ ശാലുവിനെ വീട്ടില്‍ കൊണ്ടുവന്നത്. ഏകദേശം ഒന്നര മണിക്കൂറോളം വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ബിജു രാധാകൃഷ്ണന് പലരില്‍ നിന്നും തട്ടിച്ചെടുത്തപണം ശാലുവിന്റെ വീട്ടില്‍ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു. ബിജു രാധാകൃഷ്ണന് ശാലുവിന്റെ വീട്ടിലെത്തിയ നാള് മുതലുള്ള ചിത്രങ്ങളുള്‍പ്പെടെ വീടിന്റെ പരിസരത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.
ആഡംബര കാറിന്റെയും വീടിന്റെ നിര്‍മാണത്തെക്കുറിച്ചുമുള്ള വിവരങ്ങളും ശേഖരിച്ച് ഒരു മണിയോടെ അന്വേഷണ സംഘം ശാലുവിനെയും കൊണ്ടു മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: