മലപ്പുറം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകില്ലെന്ന ആന്റണിയുടെ പ്രസ്താവന പരിഹാസ്യമാണെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടിവ് മെമ്പര്‍ ശോഭാസുരേന്ദ്രന് പറഞ്ഞു. ആന്റണിക്കും അധികാര ഭ്രമം പിടിപെട്ടുവെന്നതിന്റെ തെളിവാണ് ഇത്. ആന്റണിയുടെ അധികാര ഭ്രമം രാഷ്ട്രീയ ധാര്‍മികത ഇല്ലാതാക്കിയിരിക്കുകയാണ്. ദേശീയ തലത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നതുപോലെതന്നെ സംസ്ഥാന തലത്തിലും അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ഹൈക്കമാണ്ടിന്റെ അജണ്ടയാണോ ഇതെന്ന് വ്യക്തമാക്കണം.
സോളാര്‍തട്ടിപ്പില്‍ മുഖ്യമന്ത്രി തന്നെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കുകയും മുഖ്യമന്ത്രിയും മന്ത്രിമാരും സോളാര്തട്ടിപ്പുകാരിയുമായി ഒത്തുപ്രവര്ത്തിച്ചുവെന്നതിന് നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടും അതൊക്കെ മറച്ചുവെച്ച് അഴിമതിക്കാരുടെ സംരക്ഷകനായി എ കെ ആന്റണി പ്രത്യക്ഷപ്പെട്ടത് നിലവാര തകര്‍ച്ചയാണ് കാണിക്കുന്നത്.
നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ട് ജനങ്ങളില്‍ നിന്ന് ഒളിച്ചോടിയ മുഖ്യമന്ത്രിയെ ആന്റണിയും ഹൈക്കമാന്റും വിചാരിച്ചാല്‍പോലും രക്ഷിക്കാനാവില്ല. നിയമ നടപടികളെ ഭയപ്പെടുന്ന മുഖ്യമന്ത്രിയെ രാജിവെപ്പിക്കാന്‍ ഉപദേശിക്കേണ്ടതിനുപകരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹവും അപലപനിയവുമാണ്. നിയസഭയില്‍ തുടര്‍ച്ചയായി കള്ളം പറഞ്ഞ മുഖ്യമന്ത്രിയെ നുണപരിശോധനക്കു വിധേയമാക്കണമെന്നും ശോഭാസുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: