ആലുവ: ഫെഡറേഷന് ഓഫ് എംപ്ലോയീസ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (ഫെറ്റോ) സംസ്ഥാനസമ്മേളനം 13, 14 തീയതികളില്‍ എറണാകുളത്ത് നടക്കുമെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ബിഎംഎസ് ആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ്. വാരിജാക്ഷന്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
എസ്.കെ. ജയകുമാര്‍, ബി. ജയപ്രകാശ്, പ്രതീഷ് ഡി. ഷേണായി, ടി.എ. നാരായണന്‍മാസ്റ്റര്‍, കെ. കുമാരന് എന്നിവര്‍ പ്രസംഗിക്കും. 2 മണിക്ക് നടക്കുന്ന ചര്ച്ചാസമ്മേളനത്തില് ഫെറ്റോയുടെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ടി.എം. നാരായണന്, കെ.പി. രാജേന്ദ്രന്, കമലാസന് കാര്യാട്ട്, വി. ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, ആര്. ബാഹുലേയന് നായര്‍, പി.കെ. ബാബു, ജി.എന്‍. രാംപ്രകാശ്, എം.ജി. പുഷ്പാംഗദന്, ആര്. രാജീവ്, എന്‍. സതീഷ്കുമാര്‍, എസ്. സുദര്ശന്, പി. പുരുഷോത്തമന്, കെ.ആര്. മോഹനന്‍നായര്‍ സംസാരിക്കും. 4 മണിക്ക് നടക്കുന്ന സമാപനസമ്മേളനം ബിഎംഎസ് ഉപാധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: