ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം കോച്ച് മൈക്കല്‍ നോബ്സിനെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറത്താക്കി. ഇന്ത്യന്‍ ടീം മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതിനെ തുടര്‍ന്നാണ് നടപടി.
നെതര്‍ലാന്റില്‍ നടന്ന മത്സരത്തില്‍ ആദ്യ മൂന്നില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ടീം മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്നാണ് മുന്‍ ആസ്ട്രേലിയന്‍ താരമായ മൈക്കല്‍ നോബ്സിനോട് പുറത്തുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
2011 ജൂണിലാണ് ദേശീയ പുരുഷ ഹോക്കി ടീമിന്റെ ചീഫ് കോച്ചായി ഓസ്ട്രേലിയക്കാരനായ നോബ്സിനെ ഭീമമായ തുക മുടക്കി നിയമിച്ചത്. റിയോഡി ജനീറോയില്‍ 2016ല്‍ നടക്കുന്ന ഒളിമ്പിക്സ് വരെയായിരുന്നു വരെയായിരുന്നു കരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: