തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരന് ശ്രീധരന് നായരുടെ വിവാദ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ശ്രീധരന് നായരെ രണ്ടു തവണ കണ്ടിട്ടുണ്ട്. ആദ്യം കണ്ടത് 2012 ജൂലൈ ഒമ്പതിനാണ്. ക്വാറി ഉടമകള്‍ക്കൊപ്പം നിവേദനം നല്‍കാനാണ് ശ്രീധരന് നായര്‍ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം തിങ്കളാഴ്ച്ച തന്നെ പറഞ്ഞിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീധരന് നായര്‍ ഓഫീസിലെത്തിയതിന് ദൃശ്യങ്ങളില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തന്റെ ഓഫീസിലെ വെബ് ക്യാമറയില്‍ റെക്കോര്‍ഡിങ് ഇല്ല. 24 മണിക്കൂറും തത്സമയ സംപ്രേഷണം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ജൂലൈ ഒന്‍പതിനുള്ള സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വിടുമോയെന്ന തോമസ് ഐസക്കിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
2012 ജൂലൈ ഒമ്പതിന് ശ്രീധരന് നായര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നോ എന്ന് ഇന്നലെ സി.പി.എം നേതാവ് തോമസ് ഐസക് സഭയില്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രണ്ടാമത്തെ കൂടിക്കാഴ്ച റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശ്രീധരന് നായര്‍ക്കൊപ്പം സരിതയും ഉണ്ടായിരുന്നോ എന്ന കോടിയേരിയുടെ ചോദ്യത്തിന് തന്റെ ഓഫീസില്‍ ധാരാളം സന്ദര്‍ശകര്‍ ഉണ്ടെന്നായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: