തൃശ്ശൂര്‍: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്മകുമാറിനെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഇന്നലെ നടന്ന എ.ഐ.വൈ.എഫിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ അക്രമം അഴിച്ചുവിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളായ അഭിലാഷിനാണ് വെട്ടേറ്റത്.
നേരത്തെ പ്രതിഷേധ മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റു കൂടിയായ അഭിലാഷ് വടിയുപയോഗിച്ച് കൃഷ്ണകുമാറിന്റെ തലയ്ക്കടിക്കുന്ന രംഗങ്ങള്‍ ചാനലിലൂടെ പുറത്തുവന്നിരുന്നു.
ഇതിനെ തുടര്‍ന്നാണ് അഭിലാഷിനെ ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറിലെത്തിയ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: