കൊല്ലം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെ ദ്രോഹിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. ഈ വിഭാഗത്തിന് 60 ശതമാനം പാര്‍പ്പിടം നീക്കിവച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ഇന്ദിര ആവാസ് യോജന കേരള സര്‍ക്കാര്‍ അട്ടിമറിക്കുകയും 45ശതമാനമാക്കി വെട്ടിക്കുറച്ച് അത് ന്യൂനപക്ഷങ്ങള്‍ക്കായി വീതം വെക്കുകയും ചെയ്തതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആരോപിച്ചു.
ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കൊല്ലത്ത് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിച്ചഭൂമിയായി കണ്ടെത്തിയ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഇന്നും വിതരണം ചെയ്തിട്ടില്ല. അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കുന്നതിലോ പകരം ഭൂമി നല്‍കുന്നതിലോ സര്‍ക്കാരിന് ശ്രദ്ധയില്ല. പട്ടികജാതിക്കാരെ കുറിച്ച് സര്‍ക്കാര്‍ ഏജന്‍സിയായ കില തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ വീടും സ്ഥലവും ഇല്ലാത്ത 26,000 പേരും താമസയോഗ്യമല്ലാത്ത വീടുള്ളവര്‍ 46,000 പേരും ഒറ്റമുറി വീടുള്ളവര്‍ 80,000 പേരുമുണ്ട്. അര്‍ഹരായ ലക്ഷക്കണക്കിന് പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് പാര്‍പ്പിട സൗകര്യം നിഷേധിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്‍കുമെന്ന് കുമ്മനം രാജശേഖരന് മുന്നറിയിപ്പ് നല്കി. ആറന്മുള വിമാനത്താവളത്തിന് വേണ്ടി കെജിഎസ് ഗ്രൂപ്പ് വാങ്ങിയ 232 ഏക്കര്‍ മിച്ചഭൂമിയായി ലാന്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.
ഭൂപരിധിനിയമപ്രകാരം ഭൂരഹിതരും ദരിദ്രരും പിന്നോക്കക്കാരുമായ ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഈ ഭൂമി ഇപ്പോള്‍ കോര്‍പ്പറേറ്റ് കമ്പനിയായ കെജിഎസ് ഗ്രൂപ്പിന് മടക്കി നല്കാന് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഭൂപ്രഭുക്കന്മാരുടെ താല്പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ഹാരിസണ്‍ തുടങ്ങിയ വന്‍കിട തോട്ടമുടമകളുടെ പാട്ടക്കാലാവധി കഴിഞ്ഞ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് പാവങ്ങളായ ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് കുമ്മനം പറഞ്ഞു.
പട്ടികജാതി, വര്‍ഗക്കാര്‍ക്ക് വേണ്ടി നീക്കിവെച്ച കോളനികളിലും പദ്ധതിപ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. കുടികിടപ്പ് അവകാശം കിട്ടിയ സ്ഥലത്ത് നിര്‍മ്മിച്ച വീടുകളില്ലെല്ലാം മൂന്നും നാലും കുടുംബങ്ങളായി. മൃതദേഹം വീടിനുള്ളില്‍ മറവ് ചെയ്യേണ്ട സ്ഥിതിയാണ് പലര്‍ക്കും. ഈ ദുഃസ്ഥിതിയില്‍ നിന്നും കരകയറുന്നതിന് പട്ടികജാതി,വര്‍ഗ വിഭാഗത്തിന് വേണ്ടി തയ്യാറാക്കിയ ഭവനനിര്മ്മാണപദ്ധതിയാണ് ഇന്ദിര ആവാസ് യോജന. അതിനെ പൂര്‍ണമായും അട്ടിമറിച്ച കേരള സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഭൂരഹിതരായ പാവങ്ങള്‍ ഈ ചതിയും വഞ്ചനയും പൊറുക്കില്ല. പട്ടികജാതി കോളനികളില്‍ വലിയ കൊട്ടിഘോഷത്തോടെ സന്ദര്‍ശിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയ രമേശ് ചെന്നിത്തല ഇന്ദിര ആവാസ് യോജനയെ കുറിച്ച് നിലപാട് വ്യക്തമാക്കണമെന്ന് രാജശേഖരന് അഭിപ്രായപ്പെട്ടു.
സായാഹ്ന ധര്‍ണ്ണയെ അഭിസംബോധനചെയ്ത് പാണര്‍ സമാജം സംസ്ഥാന സെക്രട്ടറി ശശിധരന്, അഡ്വ. എം. സരസ്വതി, ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ സി.കെ. ചന്ദ്രബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്, ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണന്, കെ.വി. സന്തോഷ്ബാബു, പുത്തൂര്‍ തുളസി, ചിറ്റയം ഗോപകുമാര്‍, വാളത്തുംഗല്‍ അശോകന്, സി.കെ. കൊച്ചുനാരായണന്, ഹരിഹര സ്വാമി, വിനോദ്, സുരേഷ് മഞ്ഞപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജേന്ദ്രന് സ്വാഗതവും അനന്തകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: