ഷൊര്‍ണ്ണൂര്‍: എം.ആര്.മുരളിയുടെ നേതൃത്വത്തിലുള്ള ജനകീയ വികസന സമിതിയുടെ പന്തുണയോടെ ഷൊര്‍ണ്ണൂര്‍ നഗരസഭാ ഭരണം സി.പി.എം. തിരിച്ചുപിടിച്ചു.
എസ്.കൃഷ്ണദാസ് നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അംഗമാണ് കൃഷ്ണദാസ്. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സി.പി.എം ഷൊര്‍ണ്ണൂരില്‍ വീണ്ടും അധികാരത്തിലെത്തുന്നത്.
പാര്‍ട്ടി വിട്ട മുരളി ചെയര്മാന് സ്ഥാനത്തെത്തിയെങ്കിലും കഴിഞ്ഞ ജൂണില്‍ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്.നേരത്തെ നടന്ന വൈസ് ചെയര്മാന് തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന സി.പി.ഐ ഇത്തവണ സി.പി.എമ്മിന് പിന്തുണ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: