ചങ്ങനാശേരി: മന്ത്രി കെ.എം.മാണി ഇന്നലെ ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്തെത്തി. കേരളത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് മാണി എത്തിയത്. ഇന്നലെ വൈകുന്നേരം ആറുമണിയോടുകൂടി പെരുന്നയിലെത്തിയ മന്ത്രി കെ.എം.മാണി ഒരു മണിക്കൂര്‍ നേരം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി.
നിലവിലുള്ള രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഇരുവരും മാദ്ധ്യമങ്ങളോടു പറഞ്ഞു. യുഡിഎഫുമായി എന്‍എസ്എസിന് നല്ല ബന്ധമുള്ളപ്പോഴും ഇല്ലാത്തപ്പോഴും താന്‍ എന്‍എസ്എസ് ആസ്ഥാനത്ത് എത്താറുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ യുഡിഎഫിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനല്ല മന്ത്രി എത്തിയതെന്നും കോണ്‍ഗ്രസുമായി എന്‍എസ്എസിനുള്ള തര്‍ക്കം നിലനില്‍ക്കുന്നതായും ജനറല്‍ സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: