തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലുമേനോന് ബിജുരാധാകൃഷ്ണനുമായി ചേര്‍ന്ന് ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നതായി കുറ്റസമ്മത മൊഴി. വീടിന്റെയും നൃത്തവിദ്യാലയത്തിന്റെയും പണികള്‍ക്കായി ഈ പണമാണ് ഉപയോഗിച്ചതെന്നും ശാലുമേനോന് പോലീസിനോട് സമ്മതിച്ചു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ബിജുരാധാകൃഷ്ണനുമായി വിവാഹം തീരുമാനിച്ചിരുന്നെന്നും അവര്‍ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. ബിജുവിന്റെ സ്നേഹം ആത്മാര്‍ത്ഥമാണെന്ന് ധരിച്ചെന്നും ആ സ്നേഹത്തിനുമുന്നില്‍ കീഴടങ്ങിയാണ് എല്ലാത്തിനും കൂട്ടു നിന്നതെന്നുമാണ് ശാലുവിന്റെ മൊഴി. ബിജുവിന്റെ തട്ടിപ്പ് ഇടപാടുകളുമായി ബന്ധപ്പെട്ട പല സുപ്രധാന വിവരങ്ങളും ശാലു പോലീസിന് കൈമാറിയിട്ടുണ്ട്.
നാളെ കോടതിയില്‍ ഹാജരാക്കുന്ന ശാലുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായാണിത്. ഇതേകേസില്‍ ബിജുരാധാകൃഷ്ണനെയും തിരുവനന്തപുരത്ത് കോടതിയില്‍ നാളെ എത്തിക്കുന്നുണ്ട്. ശാലുവിനെ കസ്റ്റഡിയില്‍ വാങ്ങി ബിജുവിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ബിജുരാധാകൃഷ്ണന് നല്കിയ പണം തട്ടിപ്പുപണമാണെന്ന് തനിക്കറിയില്ലായിരുന്നു എന്നും ശാലും പറഞ്ഞു. വളരെ വൈകിയാണ് താനത് മനസ്സിലാക്കിയത്. ബിജു തന്റെ കാര്യങ്ങളില്‍ എല്ലാം ആത്മാര്‍ഥമായി ഇടപെടുകയും സഹായിക്കുകയും ചെയ്തിരുന്നു. ബിജുവിന്റെ സ്നേഹത്തിന് മുന്നില്‍ തന്റെ മനസ് അടിയറവച്ചു. സിനിമ നിര്‍മ്മിക്കാമെന്നും ബിജു പറഞ്ഞിരുന്നു. പുറത്തു പറയാന്‍ പറ്റാത്ത നിരവധി കാര്യങ്ങള്‍ക്ക് ബിജുവിന് കൂട്ടുനില്‍ക്കേണ്ടി വന്നതായും അതിലെല്ലാം പശ്ചാത്തപിക്കുന്നതായും ശാലുമേനോന് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.
ബിജു രാധാകൃഷ്ണന് ഒളിവില്‍ പോകാന്‍ സഹായം ചെയ്ത കാര്യങ്ങളെല്ലാം ശാലു സമ്മതിച്ചു. ആദ്യം താന്‍ നിരപരാധിയാണെന്ന് പറഞ്ഞെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുകയായിരുന്നു. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ഗത്യന്തരമില്ലാതെ എല്ലാം സമ്മതിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച രാത്രി അറസ്റ്റ്രേഖപ്പെടുത്തിയശേഷം കന്‍ന്റോണ്‍മെന്റ് സ്റ്റേഷനിലെ വനിതാ സെല്ലിലാണ് ശാലുവിനെ പാര്‍പ്പിച്ചിരുന്നത്. വിഐപി പരിഗണനതന്നെയാണ് സ്റ്റേഷനിലും ലഭിച്ചത്. എഡിജിപി ഓഫീസില്‍നിന്ന് വനിതാ സെല്ലിലെത്തിച്ച ഇവരെ ലോക്കപ്പിലല്ല താമസിപ്പിച്ചത്. മുറിക്കുള്ളില്‍ ഇരുത്തുകയായിരുന്നു. രാത്രി ഭക്ഷണത്തിന് ചപ്പാത്തിയും കറിയും ജ്യൂസും നല്കി. രാവിലത്തെ ഭക്ഷണവും നല്കി. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തലേന്ന് രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞതിന്റെ ക്ഷീണമൊന്നും ശാലുവിന്റെ മുഖത്തില്ലായിരുന്നു. വെള്ള ചുരിദാറും പച്ച ഷാളും അണിഞ്ഞ് ഒരുങ്ങിത്തന്നെയായിരുന്നു കോടതിയിലേക്കുള്ള വരവും. ഒരുങ്ങാനുള്ള സൗകര്യം പോലീസ് സ്റ്റേഷനില്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: