പുനലൂര്‍: സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ കിട്ടാനില്ലാത്തത് കാരണം ജനങ്ങള്‍ വലയുന്നു.
സര്‍ക്കാര്‍ നിയണ്രത്തിലുള്ള കണ്‍സ്യൂമര്‍ സ്റ്റോര്‍, ത്രിവേണി, മാവേലി നന്മ സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് സബ്സിഡി നിരക്കിലുള്ള സാധനങ്ങളുടെ വിതരണം മാസങ്ങളായി മുടങ്ങിയിരിക്കുന്നത്. സബ്സിഡി നിരക്കിലുള്ള അരിയും പലവ്യഞ്ജനങ്ങളും പാവപ്പെട്ടവര്‍ക്ക് ഏറെ സഹായകരമായിരുന്നു.
ഒരു റേഷന്‍ കാര്‍ഡിന് അഞ്ച് കിലോഗ്രാം അരിയും മറ്റ് സാധനങ്ങളും ഇവിടെ നിന്ന് ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലക്കുറവുള്ള സാധനങ്ങളൊന്നും തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ ലഭ്യമല്ല. അരിക്ക് ഓപ്പണ്‍ മാര്‍ക്കറ്റില്‍ 35 മുതല്‍ 40 രൂപ വരെയായി വില വര്‍ദ്ധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കര്‍ഷകരും കര്ഷകതൊഴിലാളികളും ഇടത്തരക്കാരും വലയുകയാണ്. ഒരു മാസത്തോളമായി കനത്ത മഴയായതിനാല്‍ തൊഴിലാളികള്‍ക്ക് പണിയില്ലാത്ത അവസ്ഥയാണ്.ഇതിനിടെ സബ്സിഡി സാധനങ്ങള്‍കൂടി ലഭിക്കാതായതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ്. ചെറുകിട റബ്ബര്‍ തോട്ടത്തില്‍ മഴമൂലം ടാപ്പിംഗ് നടക്കുന്നില്ല. ഇതുമൂലം ടാപ്പിംഗ് നടക്കുന്നില്ല. ഇതുമൂലം ടാപ്പിംഗ് തൊഴിലാളികളും പ്രതിസന്ധിയിലാണ്.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമായിരിക്കുന്നത് സബ്സിഡി നിരക്കിലുള്ള അരിക്കും സാധനങ്ങളുമാണ്. എന്നാല്‍ ഇത് മുടങ്ങിയതോടെ ജനം വലയുകയാണ്. പൊതുവിതരണ സമ്പ്രദായവും ഫലപ്രദമല്ല.
റേഷന്‍ കടകള്‍ വഴി ഗുണനിലവാരമുള്ള അരി ലഭിക്കുന്നില്ല. ഉപയോഗ്യമല്ലാത്ത അരിയാണ് റേ്ഷന് കടകള്‍ വഴി വിതരണം ചെയ്യാറുള്ളത്.ഇതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനങ്ങള്‍ വഴി സബ്സിഡി നിരക്കില്‍ അരിയും മറ്റു സാധനങ്ങളും വിതരണം ചെയ്യണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: