തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ശാലു മേനോന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗത്വം നഷ്ടപ്പെടും. ക്രിമിനല്‍ കേസില്‍ പ്രതിയായതിനാലാണ് ശാലുവിനെ നീക്കുന്നത്. അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് കേന്ദ്ര സെന്‍സന്‍ ബോര്‍ഡിന് കത്തയച്ചു.
സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ട് കഴിഞ്ഞാല്‍ അക്കാര്യം കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെ അറിയിക്കണമെന്ന് നിയമമുണ്ട്. ഇതനുസരിച്ചാണ് കത്തയക്കുന്നത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ നീക്കം ചെയ്യുന്നതും നിയമിക്കുന്നതും. കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ ഇടപെടലുകളിലൂടെയാണ് ശാലുമേനോന് സെന്‍സര്‍ ബോര്‍ഡ് അംഗമായത്.
അതേസമയം കാറില്‍ സണ്‍ഫിലിം ഒട്ടിച്ച സംഭവത്തില്‍ ശാലുവിന്റെ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ശാലുവിനെ സ്വന്തം കാറിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇവര്‍ക്ക് വി.ഐ.പി പരിഗണന നല്‍കിയത് വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സണ്‍ഫിലിം ഒട്ടിച്ചതിന്റെ പേരില്‍ കേസെടുത്തത്. കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമ്മ കലാദേവിയുടെ പേരിലാണ്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം ചങ്ങനാശേരി പോലീസാണ് കേസെടുത്തത്.
സുപ്രിം കോടതിയുടെ നിര്‍ദേശ പ്രകാരം സണ്‍ഫിലിം സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഇനിയും സണ്‍ഫിലിം നീക്കം ചെയ്യാത്ത കാറുകള്‍ക്കെതിരെ നടപടി വെണമെന്ന് കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരും ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശാലുവിനെതിരെ കെസെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്താത്തതിനാലാണ് ശാലുവിനെ സ്വന്തം കാറില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. കഴിഞ്ഞ ദിവസം രാത്രി എഴരയോടെയാണ് ശാലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വി.ഐ.പി പരിഗണന നല്‍കിയിട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: