കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ ഒമ്പതാംപ്രതി സി.എച്ച്.അശോകന് (60) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. എന്‍ജിഒ യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടറി, സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അനിതയാണ് ഭാര്യ. മക്കള്‍: അരുണ്‍കുമാര്‍, അനുപമ.
ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ അശോകന്റെ വീട്ടില്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. അശോകന് കേസില്‍ പ്രതിയായത് സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. ഓഞ്ചിയത്ത് പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് അശോകന് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: