ന്യൂദല്‍ഹി: രാഷ്‌ട്രീയക്കാര്‍ അനധികൃതമായി സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിക്കുന്നത് തടയണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം ജഡ്ജിമാര്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭവനങ്ങളില്‍ നിന്നും മാറി കൊടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
അനധികൃത താമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗരേഖകൊണ്ടുവരണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞിട്ടും മുന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ശേഷം സര്‍ക്കാരിനു കീഴിലുള്ള വസതികള്‍ അന്ന്യമാകുമെന്നും ജസ്റ്റിസ് പി.സദാശിവന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി.
ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം ജഡ്ജിമാരും എം.പിമാരും ഒരു മാസത്തിനുള്ളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 15 ദിവസങ്ങള്‍ക്കുള്ളിലും ഒഴിഞ്ഞു കൊടുക്കണം. എം.പിമാര്‍ നിയമം ലംഘിച്ചുവെങ്കില്‍ ഇക്കാര്യം ലോക്‌സഭാ അധ്യക്ഷനെയോ രാജ്യസഭാ ചെയര്‍മാനേയോ അറിയിക്കണ്ടതാണെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രാഥമിക വിദ്യാഭ്യാസം മാതൃ ഭാഷയിലാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ നിന്നുള്ള ഹര്‍ജി ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബഞ്ച് ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്‌ക്കായി വിട്ടു. മാതൃഭാഷ സംബന്ധിച്ച് വ്യക്തമായ നിര്‍വചനം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ്യം മാതൃഭാഷയില്‍ മാത്രമാകുമ്പോള്‍ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: