തിരുവനന്തപുരം: സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ നീക്കങ്ങളാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ തിരഞ്ഞെടുത്ത സര്‍ക്കാരാണിത്. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമുറ സൃഷ്ടിക്കാനും വിവാദങ്ങളിലേക്ക് വലിച്ചഴയ്ക്കാനുമാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും ഈ രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ യു.ഡി.എഫ് നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയുടെ നേതാക്കന്മാരെ ജനങ്ങളുടെ മുമ്പില്‍ താറടിച്ച് കാണിക്കുന്ന നടപടി അപലപനീയമാണ് ചെന്നിത്തല പറഞ്ഞു.
ഏത് പ്രതിസന്ധിയും നേരിടാന്‍ കരുത്തുള്ള മുന്നണിയാണ് യു.ഡി.എഫ്. മുന്നണിയെ ശക്തിപ്പെടുത്തണമെന്ന മുസ്ലീംലീഗിന്റെ അഭിപ്രായത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണ്.
മുന്നണിയിലെ ചെറിയ കക്ഷികളുടേതടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാലവിളംബം കൂടാതെ പരിഹാരം കാണുമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ട്.
ഫോണ്‍ വിളി വിവാദത്തില്‍ മന്ത്രിമാര്‍ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളെ കൂടെ നിര്ത്തികൊണ്ടായിരിക്കും പാര്‍ട്ടി മുന്നോട്ട് പോകുന്നത്. ഘടക കക്ഷികളുടെ അഭിപ്രായങ്ങളെയും താല്പര്യങ്ങളേയും പാര്‍ട്ടി കണക്കിലെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സോളാര്‍ തട്ടിപ്പിലെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനുശേഷം പ്രതികരിക്കാമെന്ന് ചെന്നിത്തല വ്യക്തമാക്കി. സോളാര്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടും തുടര്‍ നടപടികളും എന്തായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
അതേസമയം ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിമാര്‍ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍ ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: