സരിതയുടെ ഫോണില്‍ കുടുങ്ങിയവര്‍
*ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍
സരിതയെ തിരികെ വിളിച്ചു. സംസാരിച്ചു. മേയ് 23 ന് തിരുവഞ്ചൂര്‍ സരിതയെ വിളിച്ചു സംസാരിച്ചത് 19 സെക്കന്‍ഡാണ്. 9446735555 എന്ന നമ്പരില്‍ നിന്ന് സരിത ഒന്‍പതുതവണ ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും വിളിച്ചു. 1 ജൂണ്‍ മൂന്നിനാണ് സരിത എസ് നായര്‍ അറസ്റ്റിലാവുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ഇതിനിടയില്‍ മുപ്പത് തവണയെങ്കിലും ഫോണില്‍ സരിത ബന്ധപ്പെട്ടിട്ടുണ്ട്.
*റവന്യു മന്ത്രി അടൂര്‍ പ്രകാശ്
ഒറ്റ മാസത്തെ ഫോണ്‍ കോള്‍ രേഖകളില്‍ ഏഴുവട്ടം അദ്ദേഹം സരിതയുമായി ഫോണ്‍ ബന്ധം പുലര്‍ത്തി. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 21 വരെയുള്ള ഒരു മാസത്തിനിടെയാണ് ഈ വിളികളെല്ലാം. ഫെബ്രുവരി 21ന് മന്ത്രിയുടെ ഫോണിലേക്ക് വിളിച്ച സരിതയെ മന്ത്രി തിരിച്ചുവിളിച്ചു. 260 സെക്കന്‍ഡ് വരെ ദീര്‍ഘിച്ച കോളായിരുന്നു ഇത്. പിന്നീട് ഫെബ്രുവരി 26, മാര്‍ച്ച് 15,16, 21 എന്നീ ദിവസങ്ങളിലും ഇരുവരും തമ്മില്‍ ഫോണ്‍ ബന്ധമുണ്ടായി. മാര്‍ച്ച് 16ന് അടൂര്‍ പ്രകാശിന്റെ ഫോണില്‍ നിന്ന് സരിതക്ക് വിളി പോയി. 140 സെക്കന്‍ഡായിരുന്നു ദൈര്‍ഘ്യം. കൂടാതെ മാര്‍ച്ച് 21ന് മന്ത്രി കര്‍ണാടകയില്‍ ആയിരിക്കുമ്പോഴും സരിത വിളിച്ചു. 21 സെക്കന്‍ഡ് സംസാരിച്ചു. ഇതിനെല്ലാം ശേഷം മേയ് 13നും വീണ്ടും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടു.
*മന്ത്രി എ.പി.അനില്‍കുമാര്‍
ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്റെ സ്വന്തം നമ്പറിലൂടെ നാലുവട്ടമാണ് സരിതയും മന്ത്രിയും ബന്ധപ്പെട്ടത്. ഇതിലൊന്ന് അനില്‍ കുമാര്‍ സരിതയെ അങ്ങോട്ട് വിളിച്ചതാണ്. ഫെബ്രുവരി അഞ്ചിനാണിത്. പത്ത് തവണ സരിതയുടെ ഫോണിലേക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിക്കുകയായിരുന്നു. മാത്രമല്ല, പല കോളുകളും 400 സെക്കന്‍ഡ്, 650 സെക്കന്‍ഡ് എന്നിങ്ങനെ സാമാന്യത്തിലധികം ദൈര്‍ഘ്യമുള്ളതുമായിരുന്നു. അനില്‍കുമാര്‍ തന്റേയും ഓഫീസ് സ്റ്റാഫിന്റെയും ഫോണുകളിലൂടെ മൂന്നുമാസത്തിനിടെ സരിതയുമായി സംസാരിച്ചത് 24 തവണ.
*കെ.ബി.ഗണേശ്കുമാര്‍
മുന്‍മന്ത്രി കെ.ബി.ഗണേഷ്കുമാറാണ് സരിതയുമായി ഫോണില്‍ കൂടുതല്‍ നേരം സംസാരിച്ചത്. ഗണേഷിന്റെ ഗണ്മാന്, ഡ്രൈവര്‍മാര്‍ എന്നിവരുടെ നമ്പറും ഇതില്‍ ഉള്‍പ്പെടുന്നു. ബാലകൃഷ്ണപിള്ളയുടെ ഫോണിലേക്കും സരിതയുടെ വിളിയെത്തിയിട്ടുണ്ട്.
*മോന്‍സ് ജോസഫ്
കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് 107 തവണയാണ് സരിതയുടെ ഫോണുമായി ബന്ധം പുലര്‍ത്തിയിട്ടുള്ളത്. ഇതില്‍ പലതും രാത്രി 11 മണിക്കു ശേഷമാണ്.
പി.സി.ജോര്‍ജ്ജ്
(തന്നെ വിളിച്ചെന്ന് ജോര്‍ജ്ജ് സമ്മതിച്ചു. എന്നാല്‍ അവള് കുഴപ്പക്കാരിയാണെന്ന് കണ്ട് നല്ലപോലെ തിരിച്ചു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു)
*കെ.സി.വേണുഗോപാല്‍, ഹൈബി ഈഡന്
ഹൈബി ഈഡന് 17 തവണ ഫോണില്‍ സംസാരിച്ചപ്പോള്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ഒരു തവണ മാത്രമാണ് സരിതയുടെ ഫോണിലേക്ക് വിളിച്ചത്. കെ സി വേണുഗോപാലിന്റെ ദില്ലിയിലെ നമ്പറുകളില്‍ നിന്നും സരിതക്ക് കോളുകള്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പി.എ.ശരത്തും സരിതയുമായി ബന്ധപ്പെട്ടിരുന്നു. ഈ നമ്പറുകളിലേക്ക് സരിതയും നിരവധി തവണ വിളിച്ചു.
*രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തലയെ സരിത ഇങ്ങോട്ട് വിളിച്ചതായും എ. പി. അബ്ദുല്ലക്കുട്ടി എം എല്‍ എ എസ്എംഎസ് സന്ദേശം കൈമാറിയതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്, മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനി മോള് ഉസ്മാന്, ലതികാ സുഭാഷ് എന്നിവരും സരിതയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥനും എ. ഗ്രൂപ്പിലെ പ്രമുഖനുമായ ബെന്നി ബഹനാനെയും ജോസ് കെ.മാണിയെയും പി.സി.വിഷ്ണുനാഥ് എംഎല്‍എയും സരിത വിളിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദില്ലിയിലെ വിശ്വസ്ഥന് തോമസ് കുരുവിളയുമായും പലതവണ സരിത ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് രേഖകള്‍ തെളിയിക്കുന്നു. പാവം പയ്യനെന്ന് അറിയപ്പെടുന്ന കുരുവിള പലതവണ തിരികെയും വിളിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിഎമാരായ ജോപ്പനും ജിക്കുമോന് ജേക്കബ്ബും ഗണ്മാന് സലിംരാജും പലതവണ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫോണില്‍ നിന്നടക്കം വിളിച്ചതിന്റെ തെളിവുകളാണ് ആദ്യം പുറത്തു വന്നത്.
കേസിലെ പ്രധാനപ്രതി ബിജുരാധാകൃഷ്ണനുമായി മുഖ്യമന്ത്രി ഒരു മണിക്കൂര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തു പറയാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ആ കൂടിക്കാഴ്ച ഇപ്പോഴും ദുരൂഹമായി തുടരുന്നു.
വിളി വന്ന നമ്പരുകള്‍…
ബെന്നി ബെഹന്നാന് 9846184400
ആര്യാടന് 9447011324
ടി. സിദ്ദിഖ് 9446060303
പി.സി. വിഷ്ണുനാഥ് 9446836006
പി.സി ജോര്‍്ജ് എം.എല്‍.എ 9496043027
ലതികാ സുഭാഷ് 9446534990
തോമസ് കുരുവിള (ഡല്‍ഹി3) 9895184389
ശ്രീധരന് നായര്‍ 9447062725
ഷാനിമോള്‍ സെക്രട്ടറി 9447253703
ജോസഫ് എം.എല്‍.എ ഇരിക്കൂര്‍ 9447074003
ജിക്കു ചാണ്ടി 9447452350
നന്ദകുമാര്‍ ഐ.പി.എസ് ആറന്മുള 9846266799
എ.പി അനില്‍ കുമാര്‍ 9447115677
കൊടിക്കുന്നില്‍ സുരേഷ് 9447145400
അഡ്വ. പ്രതാപന് 9567742927
തോമസ് ഉമ്മന്‍ചാണ്ടി കേരള 9446081111
കെ.സി. വേണുഗോപാല്‍ 9013180106
മോന്‍സ് ജോസഫ് എം.എല്‍.എ 9447306270
തിരുവഞ്ചൂര്‍ 9447018116
ഷിബു ബേബി ജോണ്‍ 9847061603
കണ്ണൂര്‍ ഡിവൈ.എസ്.പി സുകുമാരന്‍ 9497990137
ശരത് മിനിസ്റ്റര്‍ ഓഫീസ് 9526670702
അടൂര്‍ പ്രകാശ് 9495455500
ശാലുമേനോന് 9387611137
രമേശ് ചെന്നിത്തല 9447777100
തോമസ് ദല്‍ഹി 9895184389
ജിക്കു 9447452350
ഗണേഷ്കുമാര് 9495166600
ആര്.ബാലകൃഷ്ണപിള്ള 9447155555
സന്ദീപ് (ജോപ്പന്, സലീം) 9526887504
പ്രദോഷ് രമേശ് ചെന്നിത്തല. ദല്‍ഹി 9818289032
പ്രകാശ് ചേട്ടന് 9895196634
ഷാനവാസ് കോണ്‍ഗ്രസ് ഡല്‍ഹി 9013180109
സലീംരാജ് 9048098977
പ്രതികരിക്കാൻ ഇവിടെ എഴുതുക: