ശാസ്താംകോട്ട: പട്ടികജാതി കുടുംബങ്ങള്‍ക്ക് നേരെ മനഃപ്പൂര്‍വ്വം അക്രമം അഴിച്ചുവിടുന്ന ശൂരനാട് എസ്ഐയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം. എസ്ഐയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ വിവിധ ഹൈന്ദവസംഘടനകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് പേര് പങ്കെടുത്തു.
ശൂരനാട് എസ്ഐ കെ.ടി സന്ദീപിനെതിരെയാണ് രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം വ്യാപകമായത്. കുമരം ചിറക്ഷേത്ര ഉത്സവത്തിന്റെ ഫ്ലക്സ് ബോര്‍ഡ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ പട്ടികജാതി കുടുംബങ്ങളെ എസ്ഐ സന്ദീപിന്റെ നേതൃത്വത്തില്‍ നിരന്തരം വേട്ടയാടിയതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ പോലീസിനെതിരെ സംഘടിതരായത്.
പട്ടികജാതി യുവാക്കളെ രാത്രികാലങ്ങളില്‍ വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ക്രൂരമര്‍ദ്ദനത്തിന് വിധേയരാക്കുകയുമാണ്. ഇതേപ്പറ്റി അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തുന്ന പൊതുപ്രവര്‍ത്തകരെ എസ്ഐ വിരട്ടിപുറത്താക്കുന്നതും പതിവായിട്ടുണ്ട്.
കുമരംചിറ അക്രമത്തിലെ പ്രതികള്‍ മുസ്ലീം തീവ്രവാദസംഘടനയില്പ്പെട്ടവാരാണെന്ന കാര്യം അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടും എസ്ഐ സന്ദിപ് തീവ്രവാദികളുടെ സംരക്ഷകരായി വാദിയെ പ്രതിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് തുടക്കം മുതലേ പരാതി ഉയര്‍ന്നിരുന്നു. ശൂരനാട് പ്രദേശത്തെ എന്‍ഡിഎഫ് ക്രിമിനലുകളുമായി എസ്ഐയ്ക്കുള്ള പരസ്യമായ ബന്ധം ഇതിന് തെളിവായി ഹൈന്ദവസംഘടകള്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയഭേദമന്യേ എസ്ഐ കാട്ടുന്ന പട്ടികജാതിപീഡന നടപടിക്കെതിരെ ഭരണകക്ഷിയായ കോണ്‍ഗ്രസ് നേതൃത്വം തന്നെ അടുത്തിടെ രംഗത്തുവന്നിരുന്നു. എസ്ഐ നടത്തിയ പട്ടികജാതി പീഡനത്തിനെതിരെ കോണ്‍ഗ്രസ് ഭരണം നടത്തുന്ന പോരുവഴി പഞ്ചായത്ത് കമ്മിറ്റി അടുത്തിടെ പ്രമേയം പാസാക്കി ഉന്നത പോലീസ് അധികാരികള്‍ക്കും ആഭ്യന്തരമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു.
എസ്ഐയെ നിലയ്ക്ക് നിര്‍ത്തണമെന്നും, മുസ്ലീം തീവ്രവാദി-മണ്ണ് മാഫിയാ കൂട്ടുകെട്ടുമായി എസ്ഐയ്ക്കുള്ള ബന്ധം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ച് എസ്എന്‍ഡിപി കുന്നത്തൂര്‍ യൂണിയന് സെക്രട്ടറി ശ്രീലയം ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളികൊല്ലൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. വിവിധ ഹൈന്ദവ സംഘടനാനേതാക്കളായ പി.വിജയകുമാര്‍ (കെപിഎംഎസ്), നസൂരേത്ത് തുളസീധരന്‍പിള്ള (എന്‍എസ്എസ്), എസ്സിഎസ്ടി ഫെഡറേഷന് മഹിളാ വിഭാഗം സെക്രട്ടറി അഡ്വ. എം. സരസ്വതി, ഡി. സുഗതന് (തണ്ടാര് മഹാസഭ), എന്‍. ചെല്ലപ്പന് ആചാരി (വിശ്വകര്‍മ്മ മഹാസഭ), വിഎച്ച്പി പ്രഖണ്ഡ് പ്രസിഡന്റ് വരവിള വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ല കാര്യവാഹ് എ. വിജയന് പ്രചാരക് വിഷ്ണു, സഹകാര്യവാഹ് ആര്. സുജിത്ത്, താലൂക്ക് കാര്യവാഹ് രതീഷ് തുടങ്ങിയവര്‍ പോലീസ് സ്റ്റേഷന് മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: