കൊല്ലം: കേരള പത്രപ്രവര്‍ത്തക യൂണിയന് കൊല്ലം ജില്ലാ കമ്മിറ്റിയുടെ (പ്രസ് ക്ലബ്ബ്) നവീകരിച്ച സ്വദേശാഭിമാനി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിക്കും.
നവീകരിച്ച ഓഫീസ് തൊഴില്‍ മന്ത്രി ബിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പത്രപ്രവര്‍ത്തക യൂണിയന് സുവര്‍ണ ജൂബില ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
മൂന്നു ദിവസത്തെ പ്രദര്‍ശനം സംസ്ഥാന പ്രസിഡന്റ് കെ.സി.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. എന്‍. പീതാംബരക്കുറുപ്പ്, എം.പി, പി.കെ ഗുരുദാസന് എംഎല്‍എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന് എന്നിവര്‍ സംസാരിക്കും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് രാജു മാത്യു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി ബിജു പാപ്പച്ചന് സ്വാഗതവും ഖജാന്‍ജി സി. വിമല്‍കുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: