വാഷിംഗ്ടണ്‍: ഈജിപ്ത് പ്രതിസന്ധിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കൂടുതല്‍ ജാഗരൂകനാണെന്ന് റിപ്പോര്‍ട്ട്. ഈജിപ്തില്‍ എത്രയും വേഗം ജനാധിപത്യം പുനസ്ഥാപിക്കണമെന്നാണ് ഒബാമയുടെ നിലപാട്. എന്നാല്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ ഈജിപ്ഷ്യന്‍ സൈന്യം സ്ഥാനഭ്രഷ്ടനാക്കിയത് അമേരിക്കന്‍ നിലപാടുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയതും ഈജിപ്ഷ്യന്‍ ഭരണഘടന റദ്ദുചെയ്തതും ഒബാമയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. രാജ്യത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും ഇതിനെതിരെ ഒരുമിച്ച് നിന്ന് പോരാടാനും പ്രസിഡന്റ് മുര്സിയെയും അനുയായികളെയും വീട്ടുതടങ്കലിലാക്കുന്നത് ഒഴിവാക്കാന്‍ സൈന്യത്തോടും ഒബാമ ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണകൂടത്തിന് എത്രയും വേഗം സൈന്യം അധികാരം കൈമാറണം. ഇത് സുതാര്യവും എല്ലാവരെയും ഉള്‍ക്കൊണ്ടു കൊണ്ടുമായിരിക്കണമെന്നും ഒബാമ പ്രസ്താവനിച്ചു.
ഈജിപ്തിന് സ്ഥിരതയുണ്ടാകണമെങ്കില് അവിടെ ജനാധിപത്യം നിലവില്‍വരണം. മതനിരപേക്ഷ, മതനിഷ്ഠ, ജനകീയ-സൈനിക വിഭാഗങ്ങളെ ഒത്തൊരുമിപ്പിച്ച് എല്ലാ വശത്തുനിന്നും പിന്തുണ നേടി വേണം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനാധിപത്യം തിരികെകൊണ്ടുവരാന്‍. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം എഴുതി തയ്യാറാക്കിയ പ്രസ്താവനയിലാണ് ഒബാമ ഇത് പറഞ്ഞത്. പ്രതിരോധ സെക്രട്ടറി ചുക് ഹേഗല്‍, ജോയിന്റ് ചീഫ് ചെയര്മാന് ജനറല്‍ മാര്ട്ടിന് ഡെപ്സി, സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രന്നന്‍ എന്നിവരുടെ വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. കീ്റോവിലെ സാഹചര്യം ജനാധിപത്യ ആശയങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിനും പ്രസിഡന്റിനും ഒരു പോലെ ദുസ്സഹമായിരിക്കുകയാണെന്നും സിഎന്‍എന്‍ ചൂണ്ടിക്കാട്ടുന്നു.
നീണ്ടകാലം അധികാരത്തിലിരുന്ന ഹോസ്നി മുബാരകിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ കീ്റോവില് അരങ്ങേറിയ അറബ് മുല്ലപ്പൂ വിപ്ലവത്തില്‍ ആരുടെയെങ്കിലും പക്ഷം ചേരാന്‍ ഒബാമ വിസമ്മതിച്ചിരുന്നു. ഇപ്പോള്‍ മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയ സൈനിക വിപ്ലവത്തിലും അദ്ദേഹം അതേ നിലപാട് തന്നെ സ്വീകരിച്ചതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒബാമയുടെ നിലപാടിനെതിരെ പ്രമുഖ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലെഴുതി. അമേരിക്കയെക്കാളും മറ്റ് ചെറിയ രാജ്യങ്ങള്‍ 1979ല്‍ കീ്റോവില് വച്ച് ഇസ്രായേലുമായി ഉണ്ടാക്കിയ സമാധാനക്കരാറിന്റെ അടിസ്ഥാനത്തില്‍ ഈജിപ്തില്‍ വന്‍നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു. മുര്സിക്കോ എതിരാളികള്‍ക്കോ ഒബാമ ഭരണകൂടത്തിന്റെ നിലപാട് ഇപ്പോഴും പ്രയോജനം ചെയ്യുന്നില്ല. വാഷിംഗ്ടണിന്റെ സൈനിക കരുത്തിന് മുന്നില്‍ ഇവരാരും പിടിച്ചുനില്‍ക്കില്ല. എന്നാല്‍ ഈ നിലപാട് വര്‍ഷം തോറും 1.3 ദശലക്ഷം ഡോളര്‍ അമേരിക്കയില്‍ നിന്നും കൈപ്പറ്റുന്ന സൈന്യത്തിനായിരിക്കും പ്രയോജനപ്പെടുകയെന്നും വിലയിരുത്തുന്നു.
ഈ സങ്കീര്‍ണമായ പരിവര്‍ത്തനത്തില്‍ ഒബാമയുടെ പ്രതികരണം ഒരുപക്ഷേ മുര്‍സിയുടെ നിഷ്കാസനത്തിലായിരിക്കും അവസാനിക്കുകയെന്നും ടൈംസ് പറയുന്നു. ലോകപ്രസിദ്ധ കോളമിനിസ്റ്റ് ഫ്രിദാ ഗിട്ടിസ് ഇതിനോട് വിയോജിച്ചു. 2011ലെ അറബ് വസന്തം അമേരിക്കയ്ക്ക് ശരിയായ നിലപാട് സ്വീകരിക്കാന്‍ അവസരമൊരുക്കിയതാണെന്നും അതിലൂടെ സ്വാതന്ത്ര്യവും ജനാധിപത്യവും തങ്ങളുടെ നിലനില്‍പ്പും കൂടുതല്‍ ശക്തിപ്പെടുത്താനും കഴിഞ്ഞേനെയെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: