തിരുവനന്തപുരം: മുസ്ലീംലീഗ് ഉയര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയ അജണ്ടക്കെതിരെ കേരളത്തിലെ മുഴുവന്‍ ദേശീയ പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടാകണമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് അഭ്യര്‍ത്ഥിച്ചു.
വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്-ലീഗ് നേതൃത്ത്വം താത്കാലിക വെടിനിര്‍ത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. എന്നാല്‍ അതേത്സമയത്തും മൂര്‍ച്ഛിക്കാം. അതിന്റെ പരിണിതഫലം വളരെ വലുതായിരിക്കും. ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ലീഗിനുള്ളത്. വിഭജനവാദമാണവരുടെ ചരിത്രം. വന്ദേമാതരത്തെ എതിര്‍ത്തുകൊണ്ട് വേറിട്ട് നില്ക്കല് വാദം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് അതിന് കീഴടങ്ങി. തുടര്‍ന്ന് പടിപടിയായി കൂടുതല്‍ വര്ഗീയാവശ്യങ്ങള് ഉന്നയിച്ച് ഒടുവില്‍ ഭാരതവിഭജനത്തില്‍ കലാശിക്കുകയായിരുന്നു. ലോകാരാദ്ധ്യരായ ഗാന്ധിജിയും ജവഹര്‍ലാല്‍നെഹ്റുവും സര്‍ദാര്‍ പട്ടേലും മൗലാനാ അബ്ദുല്‍കലാം ആസാദും തടയാന്‍ ശ്രമിച്ചിട്ടും മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ ലീഗ് കര്‍ക്കശ നിലപാട് സ്വീകരിച്ച് ആവശ്യം നേടിയെടുത്തത് പരമേശ്വരന് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെയും മന്ത്രിമന്ദിരത്തിന് ‘ഗംഗ’ എന്ന പേരിട്ടതിലും അഞ്ചാംമന്ത്രി പ്രശ്നത്തിലും മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിലുമെല്ലാം അവരുടെ നിലപാട് കണ്ടുകൊണ്ടിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെ താല്‍പ്പര്യത്തിന് മുസ്ലീംലീഗ് ഉയര്‍ത്തുന്നത് വന്ഭീഷണിതന്നെയാണ്. ഗാന്ധിജിക്കും നെഹ്റുവിനും ആസാദിനും കഴിയാത്തത് ഉമ്മന്‍ചാണ്ടിക്കും രമേശ്ചെന്നിത്തലയ്ക്കും ആര്യാടന് മുഹമ്മദിനും സാധിക്കുമോ?
മലബാറിലെ കോണ്‍ഗ്രസ് നേതാക്കളും വിശാലമനസ്ക്കരായ മുസ്ലീങ്ങളും തെക്കന്‍കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രീണനനയത്തില്‍ അസന്തുഷ്ടരാണ്. ലീഗിനെ പ്രീണിപ്പിക്കുന്ന സമീപനം ആപല്ക്കരമാണെന്നവര് വിലയിരുത്തുന്നു. മലബാറിന്റെ മര്‍മപ്രധാനമായ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ‘മാപ്പിളസ്ഥാന്’ രൂപീകരിക്കണമെന്ന വിഭജനത്തിനുമുമ്പുള്ള ആവശ്യം വിസ്മരിച്ചുകൂടാ.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ മറികടന്ന് ലീഗ് നേതൃത്വം ഹൈക്കമാണ്ടിനെ സമീപിച്ചത് ഒരു വെല്ലുവിളിയാണ്. ഗാന്ധിജിയും നെഹ്റുവിനും നേടാന്‍ കഴിയാത്ത മേഖലയില്‍ സ്പര്‍ശിക്കാന്‍ സോണിയയ്ക്കും ഡോ. മന്‍മോഹന്‍സിംഗിനും കഴിയുമോ? ഈ അപായസൂചന കാണാതിരുന്നു കൂടാ. രാഷ്ട്രീയനേതൃത്വം ചരിത്രം നല്കിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ദേശത്തിനുണ്ടാകാന്‍ പോകുന്ന കെടുതി ഒഴിവാക്കാന്‍ ഒന്നിക്കണം.
കേരളത്തിലെ എന്‍എസ്എസ്-എസ്എന്‍ഡിപി എന്നീ സാമുദായിക സംഘടനകള്‍ സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ദേശീയ താല്‍പ്പര്യത്തിന് വേണ്ടിനിലനിന്ന ചരിത്രമേ ഉള്ളൂ.
അവരുടെ ന്യായമായ ആവശ്യങ്ങളോട്പോലും ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്ന ലീഗ് സമീപനം അംഗീകരിക്കാന്‍ വയ്യെന്നും പരമേശ്വരന് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: