പുനലൂര്‍: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പുനലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനലൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷം; രണ്ടു നേതാക്കള്‍ക്ക് മര്‍ദ്ദനം.
പുനലൂര്‍ ടിബി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫീസ് ജംഗ്ഷന് ചുറ്റി താലൂക്ക് ഓഫീസ് പരിസരത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു.
ഇതിനിടെ പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ബിജെപി നിയോജകമണ്ഡലം സെക്രട്ടറി വടമണ്‍ ബിജു, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അരുണ്‍ ചന്ദ്രശേഖര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
നേതാക്കളുടെ ഇടപെടലുകള്‍മൂലം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. മാര്‍ച്ച് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു.
അരുണ്‍ ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ചിന് വടമണ്‍ ബിന്ദു, ഇടമണ്‍ റെജി, ഏരൂര്‍ സുനില്‍, തുളസീധരന്‍പിള്ള, ഏരൂര്‍ വിഷ്ണു, അയിലറ രജ്ഞിത്, ഉല്ലാസ്, ഷിനു, മഹേഷ് എന്നിവര്‍ നേതൃത്വം നല്കി. സോളാര്‍ തട്ടിപ്പിലെ പ്രധാന പ്രതിയായ സരിത എസ് നായരും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മിലുള്ള ബന്ധം കേരള നാടിനേറ്റ അപമാനമാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ആലഞ്ചേരി ജയചന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടന്നിട്ടും താന്‍ നിരപരാധിയാണ് എന്ന് പറയുന്ന ഉമ്മന്‍ചാണ്ടി പഠിച്ച കള്ളനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: