കാസര്‍കോട്: ദേശസാത്കരണം മൂലം കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ തൊഴില്‍ നഷ്ടപ്പെട്ട മുഴുവന്‍ തൊഴിലാളികള്‍ക്കും ജോലി നല്കി സംരക്ഷിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ഈ റൂട്ടില്‍ വര്‍ഷങ്ങളായി പണിയെടുത്തുവരുന്ന പ്രൈവറ്റ് ബസ്സുകളിലെ നാനൂറില്‍പ്പരം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും സര്‍ക്കാറിണ്റ്റെ ഈ നടപടി മൂലം പട്ടിണിയിലായിരിക്കുകയാണ്. ദേശസാത്കരണത്തിണ്റ്റെ പേരില്‍ റൂട്ടുകള്‍ ഏറ്റെടുക്കുമ്പോള്‍ ആ സെക്റ്ററില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളെ സംരക്ഷിക്കേണ്ട സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും അതിനെതിരെ മുഖം തിരിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് മുമ്പ് റൂട്ടുകള്‍ ദേശസാത്കരിച്ച അവസരത്തില്‍ അതിലെ ജീവനക്കാര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. മറ്റൊരു ജോലിക്കും അപേക്ഷിക്കുവാന്‍ സാധിക്കാത്ത ഇവരെ ജോലി നല്കി സംരക്ഷിക്കുന്നത് മനുഷ്യത്വപരമായിരിക്കും. എത്രയും പെട്ടെന്ന് ജോലി നല്കി തൊഴിലാളികളേയും കുടുംബത്തേയും സംരക്ഷിക്കണമെന്ന് ബിഎംഎസ് ഓഫീസില്‍ ചേര്‍ന്ന യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. പ്രശ്നം പരിഹരിക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതിനും യോഗം തീരുമാനിച്ചു. ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് അസോസിയേഷന് (ബിഎംഎസ്) ജില്ലാ വൈസ് പ്രസിഡണ്ട് എ.കേശവ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ജയപ്രകാശ്, വൈസ് പ്രസിഡണ്ട് എസ്.കെ.ഉമേശ്, അച്ചുത പ്രതാപ്നഗര്‍. ചന്ദ്രശേഖര, ലോഹിത്കുമാര്‍ ഉപ്പള, ബാബു.എന്‍, ശ്രീധരന്, ഗണേശ്.കെ, ദിനേശ്.പി എന്നിവര്‍ സംസാരിച്ചു. പ്രകാശ് ആള്‍വ സ്വാഗതവും നരേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: