കൊച്ചി: ഐഡിയ സെല്ലുലാര്‍ വരിക്കാര്‍ക്കായി സൗജന്യ ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം ആരംഭിച്ചു. ഐഡിയ, ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി മെസേജുകളയക്കാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൂട്ടമായി സംഭാഷണം നടത്തുന്നതിനുമുള്ള അവസരം ഒരുക്കുന്നു. ലൈവ് ആന്‍ഡ് കണക്ടഡ് എന്ന ആശയത്തിലൂടെ രാജ്യത്തുള്ള സേവനദാതാക്കളെ തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തുന്നെന്ന പ്രത്യേകയുമുണ്ട്.
ആന്‍ഡ്രോയിഡില്‍ നിന്നോ ഐഒഎസ് ഡിവൈസില്‍ നിന്നോ എല്ലാ ഐഡിയാ പ്രീപെയ്ഡ് വരിക്കാര്‍ക്കും ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം സൗജന്യമായി ലഭിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി പ്ലേ സ്റ്റോറില്‍ നിന്നും ഐഒഎസ് ആപ്പ്സ് സ്റ്റോറില്‍ നിന്നും മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് സൗജന്യ സേവനം ലഭ്യമാക്കാം.
ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ത്രീജി സ്മാര്‍ട്ട് ഫോണുകളുടെ ഒരു നിര ഐഡിയ പുറത്തിറക്കുന്നുണ്ട്. മൂന്നര ലക്ഷം ഐഡിയ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഫേസ്ബുക്ക് സേവനം ലഭിക്കും. ചാറ്റ് ഹെഡ്സ്, സ്റ്റിക്കേഴ്സ് പോലുള്ള പുതിയ ഫീച്ചറുകളും ഫേസ്ബുക്ക് മെസഞ്ചറിനൊപ്പം ഐഡിയ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാകുമെന്ന് ഐഡിയ സെല്ലുലര്‍ കണ്ട്രി ഗ്രോത്ത് മാനേജര്‍ കെവിന് ഡിസൂസ പറഞ്ഞു.
ടുജി, ത്രീജി പ്രീപെയ്ഡ് വരിക്കാര്‍ക്ക് മെസഞ്ചര്‍ സേവനം ആക്ടിവേറ്റ് ചെയ്ത ആദ്യ മൂന്ന് മാസത്തേക്ക് സൗജന്യ സേവനം ലഭിക്കും. അടുത്തമാസം അവസാനം വരെയാണ് സൗജന്യ ഫേസ്ബുക്ക് മെസഞ്ചര്‍ സേവനം ആക്ടിവേറ്റ് ചെയ്യാനുള്ള കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: