ന്യൂദല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്ര ഭരണത്തില്‍ ഏകോപനമില്ലാത്തതില് സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്നും ഇത് ക്ഷേത്ര ഭരണത്തെ ബാധിക്കുന്നതായും കോടതി നിരീക്ഷിച്ചു.
കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കാനുള്ള സമയം ഡിസംബര്‍ 31വരെ കോടതി നീട്ടി നല്‍കുകയും ചെയ്തു.ജസ്റ്റിസ് ആര്.എം ലോധയും എ.കെ പട്നായിക്കുമാണ് കേസ് പരിഗണിച്ചത്.
മറ്റ് നിലവറകളിലെ മൂല്യ നിര്‍ണയം പൂര്‍ത്തിയായ മുറയ്ക്ക് ബി നിലവറ തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് മൂല്യ നിര്‍ണയ സമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ അസിസ്റ്റന്റ് എക്സി. ഓഫീസര്‍ ഗൗതം പത്മനാഭനെ നീക്കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: