ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിന്റെ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ താലിബാന് ചാവേര്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടതില്‍ മൂന്നു ഇന്ത്യക്കാരും. നാറ്റോ സൈന്യത്തിന് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയ്ക്കുള്ളിലാണ് സ്ഫോടനമുണ്ടായത്.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നു വിദേശകാര്യ വക്താവ് സയീദ് അക്ബറുദീന് അറിയിച്ചു. ആക്രമണത്തില്‍ ഒമ്പത്
പേര് മരിച്ചു. ഇതിലൊരു ബ്രിട്ടീഷുകാരനും അക്രമികളും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വലിയ ട്രക്കില്‍ സ്ഫോടക വസ്തുക്കളുമായാണ് ഭീകരരെത്തി ആക്രമണം നടത്തിയത്.
അഫ്ഗാനിസ്ഥാനിലുള്ള നാറ്റോ സേനയുടെ വിവിധ താവളങ്ങളില്‍ ആഹാരം, ശുദ്ധജലം, ഇന്ധനം, താമസ സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം സജ്ജീകരിച്ചു നല്കുന്ന കമ്പിനിയിലാണ് ഇന്ത്യക്കാര്‍ അടക്കമുളളവര്‍ ജോലി ചെയ്തിരുന്നത്.
അഫ്ഗാനില്‍ 3500 ഇന്ത്യാക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ സ്ഫോടനത്തില്‍ മരിച്ച ഇന്ത്യാക്കാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: