ജമൈക്ക: ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന്റെ ആവശേത്തോടെയും
ആത്മവിശ്വസത്തോടെയും എത്തിയ ഇന്ത്യയ്ക്ക് ത്രിരാഷ്ട്ര കപ്പില്‍ കാലിടറുന്നു.
വെസ്റ്റിന്‍ഡീസുമായുള്ള ഒരു വിക്കറ്റ് തോല്‍വിക്ക് ശേഷം ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ നാണംകെട്ട തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
സ്കോര്‍: ശ്രീലങ്ക 50 ഓവറില്‍ ഒരു വിക്കറ്റിന് 348
ഇന്ത്യ 44.5 ഓവറില്‍ 187
ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കോഹ്ലിയുടെ തീരുമാനം പാളിയ മത്സരത്തില്‍ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 348 റണ്‍സാണ്.
ഉപ്പുള്‍ തരംഗ പുറത്താകാതെ നേടിയ 174 റണ്‍സിന്റേയും ജയവര്‍ധനയുടെ സെഞ്ചുറിയുടേയും(107) മികവിലാണ് ശ്രീലങ്ക മികച്ച സ്കോര്‍ കണ്ടെത്തിയത്.
അശ്വിന്റെ പന്തില്‍ യാദവ് പിടിച്ച് ജയവര്‍ധന പുറത്താകുമ്പോള്‍ ശ്രീലങ്കന്‍ സ്കോര്‍ 213ലെത്തിയിരുന്നു. രണ്ട് വര്‍ഷത്തിനും 50 ഇന്നിംഗ്സിനും ശേഷം ജയവര്‍ധന നേടുന്ന ആദ്യ ഏകദിന സെഞ്ചുറിയാണിത്.
എന്നാല്‍ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് തരംഗ സ്വന്തമാക്കിയത്. കൂടാതെ ഇന്ത്യക്കെതിരെ ഉയര്‍ന്ന സ്കോര്‍ നേടുന്ന മൂന്നാമത്തെ താരമാണ് തരംഗ.
ഇത് ഏഴാം തവണയാണ് സെഞ്ചുറി കൂട്ടുകെട്ടിന് തരംഗ പങ്കാളിയാകുന്നത്. രണ്ടും റണ്‍സിലും 91 റണ്‍സിലും തരംഗയെ വിട്ടുകളഞ്ഞതിന് വലിയ വിലയാണ് ഇന്ത്യയ്ക്ക് കൊടുക്കേണ്ടി വന്നത്. തരംഗ തന്നെയാണ് കളിയില കേമനും.
349 രണ്സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 187 രണ്സ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. ഇന്ത്യന്‍ ടീമിലെ ടോപ് സ്കോറര്‍ രവീന്ദ്ര ജഡേജയാണ്(49*).
റെയ്ന(33), കാര്‍ത്തിക്(22), മുരളി വിജയ്(30), ശിഖര്‍ ധവാന്(24) എന്നിവരും മികവ് പുലര്‍ത്തി. ഈ അഞ്ച് പേര് കഴിഞ്ഞാല്‍ പിന്നീട് രണ്ടക്കം കടന്നത് എക്സ്ട്രാസ് മാത്രമാണ്.
ഇന്ത്യന്‍ ടീമില്‍ ആറ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. ശ്രീലങ്കയ്ക്ക് വേണ്ടി രംഗണ ഹെറാത്ത് മൂന്നു വിക്കറ്റും സാച്ചിത്ര സേനനായകയും മലിംഗയും രണ്ട് വീതവും കുലശേഖരയും മാത്യൂസും ഒന്നു വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: