കോട്ടയം: പള്ളിക്കത്തോട് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി അംഗീകരിക്കാത്തത് ഭരണസമിതിയുടെ അലംഭാവവും കെടുകാര്യസ്ഥതയുമാണെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി പറഞ്ഞു. പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ യുവമോര്‍ച്ച നടത്തിയ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് പഞ്ചായത്തില്‍ സെക്രട്ടറിയെ നിയമിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അജയകുമാര്‍, സലീം ആന്‍ഡ്രൂസ്, ആല്ബിന് തങ്കച്ചന്, പി.ആര്.രാജീവ്, വിഷ്ണു, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: