കോട്ടയം: ഹിന്ദു ഐക്യവേദി കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ കരിദിനമായി ആചരിച്ചു.തമിഴ്നാട് ഹിന്ദു മുന്നണി സംസ്ഥാന സെക്രടറി വെള്ളയപ്പനെ മൃഗീയമായി കൊല ചെയ്തതില്‍ പ്രതിഷേധിച്ചു ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.കോട്ടയം താലൂക്കില്‍ പനച്ചിക്കാട് പഞ്ചായത്തില്‍ പരുത്തും പാറ കവലയില്‍ നിന്നാരംഭിച്ചു നെല്ലിക്കല്‍ കവല വഴി തിരിച്ചു പരുത്തും പാറ കവലയില്‍ സമാപിച്ച പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്ന് നടന്ന സമ്മേളനത്തിലും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആര്‍എസ്എസ് പനച്ചികാട് മണ്ഡല് കാര്യാവഹ് പി. ജ്യോതിഷ്, ഹിന്ദു ഐക്യവേദി കോട്ടയം ജില്ല കമ്മറ്റി ജന.സെക്രടറി എ.ടി. തുളസീധരന്‍, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എം.പി. രാധാകൃഷ്ണന്, ബിജെപി പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എസ്. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ മുണ്ടക്കയം, എരുമേലി, മണിമല എന്നി പഞ്ചായത്തുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ജില്ല. സെക്രറി ആര്.ഹരിലാല്‍, താലൂക്ക് പ്രസിഡന്റ് കെ.എന്‍. തങ്കപ്പന്, ജനല്‍ സെക്രട്ടറി കണ്ണന് ചോറ്റി, എ.സി പൊന്നപ്പന്, കെ.ജി നായര്‍, ഗോപാലകൃഷ്ണന് നായര്‍, മനോജ് സി നായര്‍ എന്നിവര്‍ സംസാരിച്ചു.
ചങ്ങനാശ്ശേരി ടൗണില്‍ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനത്തിന് ശേഷം നടന്ന സമ്മേളനത്തില്‍ ആര്.എസ്.എസ് വിഭാഗ് സഹ ബൗദ്ധിക് പ്രമുഖ് പി.എന്‍. ബാലകൃഷ്ണന്, വി. ശശി, അനില്‍കുമാര്‍ ഏന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ നടന്ന പ്രകടനങ്ങളില്‍ ആയിരകണക്കിന് ആര്‍എസ്എസ്, ബിജെപി, എബിവിപി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: