പാലാ: ബിജെപി, മീനച്ചില്‍ ഹിന്ദുമഹാസംഗമം എന്നിവയുടെ കൊടിയും പരസ്യബോര്‍ഡുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചു. പാലാ-പൂഞ്ഞാര്‍ പാതയിലെ കീഴമ്പാറ ദീപ്തി ഭാഗത്ത് സ്ഥാപിച്ചിരുന്നവയാണ് നശിപ്പിച്ചത്. പൊലീസില്‍ പരാതി നല്കി. കൊടിയും ബോര്‍ഡും നശിപ്പിച്ച സംഭവത്തില്‍ ഹിന്ദുമഹാസംഗമം കാര്യാലയത്തില്‍ ചേര്‍ന്ന യോഗം പ്രതിഷേധം രേഖപ്പെടുത്തി. ചെയര്മാന് വി.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു.
തലപ്പലം പഞ്ചായത്തില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് സി.ആര്.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രന് നായര്‍ നിരപ്പേല്‍, മുരളി മേച്ചേരില്‍, രാജു പാണ്ട്യാങ്കല്, വിജയന് പുതുവായില്‍, മധു പുളിക്കല്‍, സി.ആര്.രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: