ന്യൂദല്‍ഹി: ബജാജ് ഓട്ടോയുടെ മോട്ടോര്‍സൈക്കിള്‍ വില്പനയില് 20 ശതമാനം ഇടിവ്. ഈ വര്‍ഷം ജൂണില്‍ 2,54,544 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് ബജാജ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,18,377 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
ജൂണില്‍ കയറ്റുമതി 3.73 ശതമാനം വര്‍ധിച്ച് 1,20,399 യൂണിറ്റിലെത്തി. 2012 ജൂണില്‍ ഇത് 1,16,062 യൂണിറ്റായിരുന്നു. വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തില്‍ 41,205 യൂണിറ്റിന്റെ വില്പനയാണ് നടന്നത്. തൊട്ടുമുന്‍ വര്‍ഷം ഇത് 26,785 യൂണിറ്റായിരുന്നു. 53.83 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബജാജിന്റെ മൊത്തം വില്പന ജൂണില്‍ 2,95,749 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,45,162 യൂണിറ്റായിരുന്നു. 14.3 ശതമാനമാണ് ഇടിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: