കിങ്ങ്സ്റ്റണ്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ കിരീട നേട്ടത്തിനുശേഷം ത്രിരാഷ്ട്ര പരമ്പരക്കായി വിന്‍ഡീസിലെത്തിയ ഇന്ത്യക്ക് തിരിച്ചടി. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഒരു വിക്കറ്റിന് ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 47.4 ഓവറില്‍ 230 റണ്‍സെടുത്ത് ഒരു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
ടൂര്‍ണമെന്റിലെ വിന്‍ഡീസിന്റെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്പിച്ചിരുന്നു. 97 റണ്‍സെടുത്ത ചാള്‍സിന്റെയും 55 റണ്‍സെടുത്ത ബ്രാവോയുടെയും മികച്ച ബാറ്റിങ്ങാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. സമി 29 റണ്‍സെടുത്തു. ചാള്‍സാണ് മാന്‍ ഓഫ് ദി മാച്ച്.
ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായ സബീന പാര്‍ക്കിലെ പിച്ചില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത് 60 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയും 44 റണ്‍സെടുത്ത സുരേഷ് റെയ്നയും ചേര്‍ന്നാണ്. ചാമ്പ്യന്‍സ് ട്രോഫിയിലെ മാന്‍ ഓഫ് ദി മാച്ച് ശിഖര്‍ ധവാന് ബാറ്റിങ്ങില്‍ പരാജയപ്പെട്ടതും ഇന്ത്യക്ക് തിരിച്ചടിയായി. സ്കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് ഉള്ളപ്പോഴാണ് 11 റണ്‍സെടുത്ത ധവാന് മടങ്ങിയത്. സ്കോര്‍ 39-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത വിരാട് കോഹ്ലിയും മടങ്ങി. പിന്നീട് രോഹിത് ശര്‍മ്മയും ദിനേശ് കാര്‍ത്തികും ചേര്‍ന്ന് സ്കോര്‍ 98-ല്‍ എത്തിച്ചു. എന്നാല്‍ 23 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക് മടങ്ങിയതോടെ ഇന്ത്യ വീണ്ടും തകര്‍ച്ച നേരിട്ടു. സ്കോര്‍ 124-ല്‍ എത്തിയപ്പോള്‍ 60 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും പുറത്തായി. പിന്നീട് റെയ്നക്കൊപ്പം (44) 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും ഭേദപ്പെട്ട പ്രകടനം നടത്തി. വിന്‍ഡീസിനുവേണ്ടി റോച്ചും ബെസ്റ്റും സമിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
താരതമ്യേന അനായാസമായ ലക്ഷ്യമായിട്ടും സ്വന്തം പിച്ചില്‍ വിന്‍ഡീസ് ബാറ്റ്സമാന്മാര്ക്കും പിഴയ്ക്കുന്നതാണ് കണ്ടത്. ഗെയ്ലും (11) സ്മിത്തും (0) സാംവല്സും (1) നിസാര സ്കോറിന് മടങ്ങി മൂന്നിന് 26 എന്ന നിലയില്‍ തകര്‍ന്നവരെ കരകയറ്റിയത് ഓപ്പണര്‍ ചാള്‍സിന്റെയും (100 പന്തില്‍ 97 റണ്‍സ്) ബ്രാവോയുടെയും (78 പന്തില്‍ 55 റണ്‍സ്) പ്രകടനമാണ്.
നാലാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ത്ത ചാള്സ്ബ്രാവോ കൂട്ടുകെട്ട് നാലിന് 142 റണ്‍സ് എന്ന സ്കോറില്‍ പിരിഞ്ഞതോടെ വിന്‍ഡീസ് പിന്നെയും പ്രതിസന്ധിയിലായി. പിന്നീടെത്തിയവര്‍ അലക്ഷ്യമായി ബാറ്റ് വീശിയതോടെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്ടമായി. ഒടുവില്‍ ആതിഥേയരെ വിജയത്തിലെത്തിച്ചത് സമിയും (25 പന്തില്‍ 29 റണ്‍സ്) റോച്ചുമാണ് (32 പന്തില്‍ 14 റണ്‍സ്). ഒടുവില്‍ 9ന് 220 എന്ന നിലയിലായി വിന്‍ഡീസിനെ റോച്ചും ബെസ്റ്റും ചേര്‍ന്നാണ് ഒരു വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യക്കുവേണ്ടി ഉമേഷ് യാദവ് മൂന്നും ഇഷാന്ത് ശര്‍മ്മയും അശ്വിനും രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.
ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: