കെയ്റോ: ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് രാജി വച്ച് പുറത്തു പോകാന്‍ ചൊവ്വാഴ്ച്ച വരെ സമയം. അല്ലെങ്കില്‍ സമരത്തെ അഭിമുഖീകരിക്കണമെന്നാണ് സംഘടനകളുടെ അഭിപ്രായമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുര്‍സിക്കെതിരെ ടാമറോഡ് എന്ന യുവജന സംഘടന താഹിര്‍ ചതുരത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും മുര്‍സി രാജി വച്ച് പുറത്തു പോണമെന്നും തെരഞ്ഞെടുപ്പിനെ നേരിടമെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മുര്‍സിയെ താഴെയിറക്കുന്നതിനായി കുറെ മാസങ്ങളായി പ്രതിഷേധ സംഘം ഒപ്പ് ശേഖരമം നടത്തി വരികയായിരുന്നു. ഏകദേശം 22 ദസലക്ഷത്തിലേറെ പേര് ഇതിനായി ഒപ്പിട്ടുണ്ടെന്ന് ശനിയാഴ്ച്ച പ്രതിഷേധ സംഘം വെളിപ്പെടുത്തിയിരുന്നു.
2011ലെ സമരത്തില്‍ അഞ്ച്് പേരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രതിഷേധ സംഘം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: