ജമൈക്കാ: ത്രിരാഷ്ട്ര പരമ്പരയുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ അതിഥേയരായ വെസ്റ്റിന്‍ഡീസിന് ഒരു വിക്കറ്റ് വിജയം. 100 പന്തില്‍ 97 റണ്‍സ് നേടിയ ജോണ്സണ് ചാല്സാണ് കളിയിലെ കേമന്‍.
സ്ക്കോര്‍: ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 229
വെസ്റ്റിന്‍ഡീസ് 47.4 ഓവറില്‍ ഒമ്പത് വിക്കറ്റിന് 230
ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 14 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. ഇന്ത്യയെ 229ല്‍ ഒതുക്കിയെങ്കിലും അനായാസം വിജയത്തിലെത്താമെന്ന വെസ്റ്റിന്‍ഡീസിന്റെ മോഹങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതായിരുന്നു ഇന്ത്യയുടെ ബോളിംഗ്.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ തുടക്കം മോശമായിരുന്നു. ബാറ്റിംഗ് തുടങ്ങി 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും സാക്ഷാല്‍ ക്രിസ് ഗെയ്ലിനെ(11) അവര്‍ക്ക് നഷ്ടമായി.
തുടര്‍ന്ന് എത്തിയ സ്മിത്ത്(പൂജ്യം) വന്നതും പോയതും അറിഞ്ഞതേയില്ല. അഞ്ച് ബാറ്റ്സ്മാന്മാരാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്.
ഓപ്പണറായിറങ്ങിയ ജോണ്സണ് ചാള്‍സിന്റേയും(97) ബ്രാവോയുടേയും(55) കൂട്ടുകെട്ടാണ് വെസ്റ്റിന്‍ഡീസിനെ വിജയത്തിലെത്തിച്ചത്. ഡാരന്‍ സമി(29), റോച്ച്(14), എന്നിവരും മികവ് കാട്ടി.
ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ(60) മികവായിരുന്നു ഇന്ത്യയെ ഭേദപ്പെട്ട സ്ക്കോറിലെത്തിച്ചത്. റെയ്ന(44), ധോണി(27), കാര്‍ത്തിക്(23) എന്നിവരും മികവ് പുലര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: