പേഷാവാര്‍: ബ്രിട്ടിഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ലാമബാദ് സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു.
25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പേഷാവാര്‍ നഗരത്തിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രാന്ത പ്രദേശങ്ങളില്‍ ഞായറാഴ്ച്ചയാണ് ്പകടചമുണ്ടായത്. നിലവില്‍ മൂന്ന് കുട്ടികളടക്കം 15 പേര് കൊല്ലപ്പെട്ടെന്നും 20 പേര് പരിക്കേറ്റതില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പേഷാവറിലെ ആശുപത്രി അധികൃതര്‍ പറഞ്ഞു.
അക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സംഭവം ദു:ഖകരമാണെന്നും നിരവധി ഭീകരവാദികളെ ഈ പരിസരത്ത് നിന്ന് പിടികൂടിയെന്നും പ്രാദേശിക സര്‍ക്കാര്‍ വക്താവ് ജാവേദ് ഖാന് പറഞ്ഞു.
ആക്രമണത്തില്‍ കടകമ്പോളങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പാക്കിസ്ഥാനി താലിബാനാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: