അദ്വൈതി മാത്രമേ പ്രസ്വാപിതനാകാന് കൂട്ടാക്കാതുള്ളൂ. ദ്വൈതത്തിന്റെ ഓരോ ഭാവത്തോടുമൊപ്പം പ്രസ്വാപനം വരുന്നുവെന്ന് ഏറെക്കുറെ മനസ്സിലാക്കുന്ന സമ്പ്രദായം അയാളുടേത് മാത്രമാണ്. അദ്വൈതി പറയുന്നു, പ്രസ്വാപനത്തില് നിന്ന് പൂര്‍ണമായി വിമുക്തനാകുവാന്‍ വേദങ്ങള്‍പോലും വലിച്ചെറിയുവിന്, സഗുണേശ്വരനെയും കളയുക, പ്രപഞ്ചത്തെപ്പോലും കൈവിടുവിന്, നിങ്ങളുടെ സ്വന്തം കായവും മനവും ദൂരെക്കളയുവിന്. ഒന്നും ബാക്കിവയ്ക്കരുത് എന്ന്.
‘മനസ്സിനോടൊപ്പം വാക്കും എത്താനാവാതെ എവിടെനിന്ന് മടങ്ങുന്നുവോ, ആ ബ്രഹ്മാനന്ദം അറിയുന്നവന് പിന്നെ ഭയമില്ല.’ അതാണ് പ്രബോധനം. ‘എനിക്ക് പുണ്യമോ പാപമോ ഇല്ല; ദുഃഖമില്ല, സുഖമില്ല’ വേദങ്ങളെയോ യജ്ഞത്തെയോ കര്‍മങ്ങളെയോ ഞാന്‍ പങ്കുവയ്ക്കുന്നില്ല; ഞാന്‍ ഭോജ്യമല്ല, ഭോജനമല്ല, ഭോക്താവല്ല; എന്തെന്നാല്‍ ഞാന്‍ സച്ചിദാനന്ദമാണ്. പ്രസ്വാപനത്തെക്കുറിച്ചുള്ളതെല്ലാം ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കൊരു മനശാസ്ത്രമുണ്ട്. അത് പാശ്ചാത്യര്‍ അറിയാന്‍ തുടങ്ങുന്നതേയുള്ളൂ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: