കെയ്റൊ: ഈജിപ്റ്റില്‍ മുഹമദ് മുര്‍സി സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധങ്ങളില്‍ അമേരിക്കന്‍ പൗരന് ഉള്‍പ്പടെ മൂന്നു പേര് മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൗരന്മാര് ഈജിപ്റ്റിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രക്ഷോഭകരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അമേരിക്കന്‍ പൗരന് കൊല്ലപ്പെട്ടത്.
മുര്‍സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഞായറാഴ്ച റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതാണ് സംഘര്‍ഷം രൂക്ഷമാക്കിയത്. സംഘര്‍ഷം ആരംഭിച്ചതോടെ ഈജിപ്റ്റില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്രക്കാരുടെ ഒഴുക്കാണ്. സാമ്പത്തിക അരക്ഷിതാവസ്ഥയും മുര്‍സിയുടെ ഇസ്ലാമിക ഭരണവുമാണ് പ്രക്ഷോഭത്തിന്റെ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്.
വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും നൂറ്റന്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉത്തര ഈജിപ്റ്റിലെ അലക്സാന്‍ഡ്രിയയില്‍ പ്രക്ഷോഭകര്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഓഫീസ് തീവെച്ച് നശിപ്പിച്ചു. ആയിരക്കണക്കിന് മുര്‍സി വിരുദ്ധര്‍ തഹ്രീര്‍ സ്ക്വയറില്‍ പ്രക്ഷോഭം തുടരുന്നതായാണ് റിപ്പോര്‍ട്ട്.
മൂന്ന് പതിറ്റാണ്ടു നീണ്ടു നിന്ന ഹുസ്നി മുബാറക്കിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് 2012 ജൂണിലാണ് ഈജിപ്റ്റിലെ ആദ്യ ഇസ്ലാമിസ്റ്റ് പ്രസിഡന്റായി മുഹമ്മദ് മുര്‍സി അധികാരമേറ്റത്. മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങ
പ്രതികരിക്കാൻ ഇവിടെ എഴുതുക: