കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ടെനി ജോപ്പന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെയും രാഷ്ട്രീയമായി സംരക്ഷിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. നിയമമനുസരിച്ചുളള എല്ലാ നടപടികളും കുറ്റക്കാരുടെ മേല്‍ സ്വീകരിക്കുന്നതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം തന്നെ നിയമസഭയില്‍ സമ്മതിച്ചതാണ്.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന സൂചനയാണ് നിലവിലെ അറസ്റ്റുകള്‍ നല്‍കുന്നത്. അറസ്റ്റ് നടക്കട്ടെയെന്നും അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: