ഫ്ലോറിഡ: കേരള ഹിന്ദൂസ് ഓഫ് സൗത്ത് അമേരിക്കയുടെ ഏഴാമത് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഫ്ലോറിഡയിലെ വെസ്റ്റേണില്‍ ബോണാവെഞ്ചര്‍ റിസോര്‍ട്ടില്‍ ജൂലൈ നാലു മുതല്‍ ഏഴു വരെയാണ് കണ്വന്ഷന്.
അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന സൗത്ത് ഫ്ലോറിഡയിലെ കണ്വന്ഷന് കേരളത്തിലെ ഉത്സവത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ആനന്ദന് നിറവേല്‍ അറിയിച്ചു. സാംസ്കാരിക മതനേതാക്കള്‍ തുടര്‍ ദിവസങ്ങളില്‍ പ്രസംഗിക്കും.
ഹിന്ദൂയിസം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ സ്വാമി ഉദിത് ചൈതന്യജി, കെ. ജയകുമാര്‍ ഐഎഎസ്, ശശികല ടീച്ചര്‍, തുഷാര്‍ വെള്ളാപ്പള്ളി, ശ്രീകുമാര്‍ തുടങ്ങിയ പ്രശസ്ത വ്യക്തികള്‍ പ്രസംഗിക്കും.
ഹിന്ദൂയിസത്തിലെ ദുര്‍വ്യാഖ്യാനങ്ങളേയും തെറ്റായ ചിന്തകളേയും മാറ്റി അതിന്റെ യഥാര്‍ഥ പൊരുള്‍ മനസിലാക്കിത്തരുവാനും സംശയങ്ങള്‍ക്ക് മറുപടി പറയുവാനും പുളിക്കല്‍ വാസുദേവ്, ഡോ. നിഷാപിള്ള, പ്രഫ. ധന്യാപിള്ള, സജി കരുണാകരന് തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ചോദ്യോത്തരങ്ങളും ഉണ്ടായിരിക്കും.
ഡോ. നിഷാപിള്ള നയിക്കുന്ന വിമന്‍സ് ഫോറത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിന്ദു പണിക്കര്‍ രാജലക്ഷ്മി ലക്ഷ്മണ്, മായ നമ്പൂതിരി, ഡോ. സിന്ധുപിള്ള തുടങ്ങിയവര്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളെ അധീകരിച്ച് പ്രഭാഷണം നടത്തും.
കുട്ടികള്‍ക്കായി ക്ലാസിക്കല്‍ ഡാന്‍സ്, ഫോക്ക് ഡാന്‍സ്, ഫാന്‍സിഡ്രസ്, ക്ലാസിക്കല്‍ മ്യൂസിക്, ഉപന്യാണം തുടങ്ങിയ മല്‍സരങ്ങള്‍ നടക്കും.
പാട്ടും നൃത്തവും ഇടകലര്‍ത്തി ഭീമന്റെ കഥയെ ആസ്പദമാക്കി നടത്തുന്ന നൃത്തനാടകം വിരാടം ജൂലൈ അഞ്ചിന് അരങ്ങേറും.
കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളായ മലയാളി മങ്കയും അനന്യ (മിസ് കെഎച്ച്എന്‍എ) മത്സരങ്ങള്‍ ജൂലൈ ആറിന് നടക്കും.
വൈകുന്നേരം പിന്നണിഗായകന്‍ ബിജു നാരായണന്റെ ഗാനമേളയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: