മാഡ്രിഡ്: സ്പെയിനിനെ അണ്ടര്‍ 21 യൂറോ കപ്പ് ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച ഇസ്കോയെ കരുത്തരായ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്നാണ് റയല്‍ 21 കാരനായ ഇസ്കോയെ സ്വന്തം പാളയത്തിലെത്തിച്ചത്. മലാഗയില്‍ നിന്നാണ് ഇസ്കോ റയലിലെത്തിയത്. 23 മില്ല്യണ്‍ പൗണ്ടിനാണ് ഇസ്കോ റയലില്‍ ചേര്‍ന്നത്. അഞ്ച് വര്‍ഷത്തെ കരാറാണ് താരവുമായി റയല്‍ ഒപ്പിട്ടത്. മലാഗക്കുവേണ്ടി 69 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഈ 21കാരന് 14 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
അടുത്തിടെ സമാപിച്ച അണ്ടര്‍ 21 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ താരമായി ഇസ്കോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്ട്രൈക്കറും അര്‍ജന്റീന താരവുമായ കാര്‍ലോസ് ടെവസ് വരുന്ന സീസണില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ജുവന്റസിന് വേണ്ടി കളത്തിലിറങ്ങും. 12 മില്ല്യണ്‍ പൗണ്ടിനാണ് ടെവസ് ജുവന്റസില്‍ എത്തുന്നത്. മൂന്നുവര്‍ഷത്തെ കരാറാണ് ജുവന്റസുമായി ടെവസ് ഒപ്പുവെച്ചത്.
29 കാരനായ ടെവസ് 2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് അഞ്ചുവര്‍ഷത്തെ കരാറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിക്കായി 148 മത്സരങ്ങളില്‍ കളിച്ച ടെവസ് 74 ഗോളുകള്‍ നേടിയിട്ടുണ്ട്. പരിശീലകന് റോബര്‍ട്ടോ മാന്സീനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ പലപ്പോഴും പകരക്കാരുടെ നിരയിലായിരുന്നു ടെവസിന്റെ സ്ഥാനം.
റഷ്യന്‍ താരം ആന്ദ്രെ അര്ഷാവിന് ആഴ്സണലിനോട് വിടപറഞ്ഞു. തന്റെ മുന്‍ ടീമായ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബര്ഗിലേക്കാണ് അര്ഷാവിന് ചേക്കേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: