കൊല്ലം: തീര്‍ത്ഥാടനത്തിനു പോയ ശിവഗിരിയിലെ സന്യാസിമാരോട് മുഖ്യമന്ത്രി കാണിച്ച അവഗണന അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ശ്രീശന് പറഞ്ഞു. നരേന്ദ്രമോഡിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചതിന് മുഖ്യമന്ത്രി പകരം വീട്ടുകയായിരുന്നു.
ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലാ ഹെഡ്പോസ്റ്റോഫീസിനു മുന്നില്‍ നടന്ന ജയില്‍ നിറയ്ക്കല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലയാളിയായ അന്തര്‍ സംസ്ഥാന കുറ്റവാളി ബിജുരാധാകൃഷ്ണന്റെ വീട്ടുപ്രശ്നം പരിഹരിക്കാന്‍ സമയം മാറ്റിവച്ച മുഖ്യമന്ത്രി മരണത്തോട് മല്ലടിക്കുന്ന തീര്‍ത്ഥാടകരെ തിരിഞ്ഞുനോക്കാത്തതിന് ജനത്തോട് പരസ്യമായി മാപ്പുപറയണം. അരഡസന്‍ കേന്ദ്രമന്തിമാര്‍ ഉണ്ടായിരുന്നിട്ടും അവര്‍ കാണിച്ച നിസംഗത ജനങ്ങള്‍ തിരിച്ചറിയണം.
ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനിലിന്റെ അധ്യക്ഷതയില്‍ നടന്ന ജയില്‍ നിറയ്ക്കല്‍ സമരത്തില്‍ ബിജെപി നേതാക്കളായ കെ. ശിവദാസന്‍, ജി. ഗോപിനാഥ്, എം. എസ് ശ്യാംകുമാര്‍, ബി. രാധാമണി, നളിനി ശങ്കരമംഗലം, മൗട്ടത്ത് മോഹനന് ഉണ്ണിത്താന്, പന്നിമണ്‍ രാജേന്ദ്രന്, മാമ്പുഴ ശ്രീകുമാര്‍, അഡ്വ. രാജേന്ദ്രന്‍പിള്ള, ബി.ഐ. ശ്രീനാഗേഷ് എന്നിവര്‍ സംസാരിച്ചു. കെഎസ്ആര്‍ടിസി ലിങ്ക് റോഡില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കടയില്‍ സമാപിച്ചു. പ്രകടനത്തിന് വി. എസ് വിജയന്, അനില്‍ വാഴപ്പള്ളി, മാലുമേല്‍ സുരേഷ്, രണിക്കാവ് രാജന്, ഓലയില്‍ ജി. ബാബു, സുഭാഷ് പട്ടാഴി, വടക്കേവിള മനോജ്, വെള്ളിമണ്‍ ദിലീപ്, ആലംചേരി ജയചന്ദ്രന്, അഡ്വ. കൃഷ്ണചന്ദ്രമോഹന്‍, അഡ്വ.ആര്.എസ്.പ്രശാന്ത്, ബൈജു ചെറുപൊയ്ക, വിളക്കുടി ചന്ദ്രന്, നെടുമ്പന സജീവ്, രാജിപ്രസാദ്, വസന്ത ബാലചന്ദ്രന്, സുമാദേവി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: