റിയോ : നിശ്ചിത സമയത്തും, എക്സ്ട്രാ ടൈമിലും ഗോള്‍ വീഴാത്തതിനെ തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്കും പിന്നീട് സഡന്‍ ഡെത്തിലേക്കും നീണ്ട കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമി മത്സരത്തില്‍ ഇറ്റലിയെ, കീഴടക്കി സ്പെയിന് ഫൈനലിലെത്തി.
സെമിയില്‍ ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയ പ്രകടനം കാഴ്ചവച്ചതോടെയാണ് മത്സരത്തില്‍ നിന്നും ഗോള്‍ അകന്നു നിന്നത്. വീണു കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഇരു ടീമുകള്‍ക്കും പാളിച്ച പറ്റി.
തുടര്‍ന്ന് നടന്ന പെനാല്‍ട്ടി ഷൂട്ട്ഔട്ടില്‍ ആദ്യ ആറു അവസരങ്ങള്‍ ഇരു ടീമുകളും ഗോള്‍ വലയ്ക്കുള്ളിലാക്കി, എന്നാല്‍ ഏഴാമത്തെ കിക്കെടുത്ത ഇറ്റലിയുടെ ബെനൂച്ചിയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു.
തുടര്‍ന്ന് സ്പെയിനു വേണ്ടി കിക്കെടുത്ത നവോസ് ലക്ഷ്യം കണ്ടതോടെ സ്പെയിന് വിജയാഘോഷം തുടങ്ങുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം കോണ്‍ഫെഡറേഷന്‍സ് കിരീടം ലക്ഷ്യമിടുന്ന ബ്രസീലാണ് ഫൈനലില്‍ സ്പെയിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: