ലാഹോര്‍: പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ തടവുകാരന് മരിച്ചു. അമൃത്സര്‍ സ്വദേശി സക്കാര്‍ മുംതാസ് (50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
എന്നാല്‍ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച ഇയാളെ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതിര്‍ത്തി ലംഘിച്ചതിന് 2011 ഓഗസ്റ്റിലാണ് ഇയാളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: