കോട്ടയം: സര്‍ക്കാരിന്റെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും എതിരെ രാജ്യവ്യാപകമായി നടത്തുന്ന ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10.30 ന് നടക്കുന്ന സമരപരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
ബിജെപി ഓഫീസിന് സമീപത്തുനിന്നും രാവിലെ 10.30 ന് ആരംഭിക്കും. ജില്ലയിലെ വിവിധ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: