കോട്ടയം: ക്രിയേറ്റീവ് ഹട്ട് വിദ്യാര്‍ത്ഥികളുടെ ഫോട്ടോ പ്രദര്‍ശനമായ ഛായാചിത്ര് 2013 ഇന്ന് കോട്ടയം ലളിതകലാ അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് ലളിതകലാ അക്കാദമി അംഗം പി.എന്‍. കൃഷ്ണന്കുട്ടിനായര് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം 30ന് സമാപിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശനം. 29 ന് ദേശീയ ക്യാമറദിനം ആഘോഷിക്കും.
2007 ല്‍ മറ്റക്കര കേന്ദ്രമായി ആരംഭിച്ചതാണ് ക്രിയേറ്റീവ് ഹട്ട്. ഫോട്ടോ ഗ്രാഫിയുടെ എല്ലാ മേഖലകളെകുറിച്ചും ഇവിടെ പഠിപ്പിക്കുന്നു. ആറാമത് പ്രദര്‍ശനമാണ് കോട്ടയത്ത് നടക്കുന്നത്. ഗുജറാത്തില്‍ ഫോട്ടോ പ്രദര്‍ശനം നടത്തിയിരുന്നു. പത്രസമ്മേളനത്തില്‍ ക്രിയേറ്റീവ് ഹട്ട് മേധാവി എബിന് അലക്സ്, പ്രിന്‍സിപ്പാള്‍, അനു എബിന്, പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഗോവിന്ദ് വിശ്വനാഥ്, ഹരിവസന്ത് രാം ശേഖര്‍, കിരണ്‍ ജോസഫ്, പ്രവീണ്‍ പി. നായര്‍, ഡോ. ശരത് കെ. ബാബു, മനോജ് എ., മിഥുന് രാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: