കൊല്ലം: ഓച്ചിറ പഞ്ചായത്തില്‍ വലിയകുളങ്ങര, ചങ്ങന്‍കുളങ്ങര പ്രദേശങ്ങളില്‍ മതപരിവര്‍ത്തനം നടത്തുന്ന ക്രിസ്തീയ പാതിരിമാര്‍ക്കെതിരെ ഹിന്ദുഐക്യവേദി രംഗത്ത്. സാമുദായികസൗഹാര്‍ദം തകര്‍ക്കുന്ന വിധം ഹിന്ദുദേവീദേവന്മാരെ അവഹേളിച്ചുള്ള പ്രചാരണമാണ് ഇവര്‍ നടത്തുന്നത്. വിഗ്രഹങ്ങള്‍ വച്ച് ആരാധന വേണ്ടെന്നും യേശുവിനെ മാത്രം ആരാധിച്ചാല്‍ മതിയെന്നും അതിന് തയ്യാറാകാത്തവര്‍ നരകത്തില്‍ പോകുമെന്നുമാണ് ഇവര്‍ പറഞ്ഞുനടക്കുന്നത്. ഇത്തരത്തില്‍ മതപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും ഹിന്ദുഐക്യവേദി തീരുമാനിച്ചു.
ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായി നടക്കുന്ന മതപരിവര്‍ത്തനം തടയാനും പാതിരിമാരുടെ ഇത്തരം പ്രവര്‍ത്തനം അവസാനിപ്പിക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഓച്ചിറ പോലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: