ദുബായ്: ‘യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ 100 ഉന്നതരായ ഇന്‍ഡ്യന്‍ നേതാക്കള്‍ ആരൊക്കെയെന്ന് ആദ്യമായി വിലയിരുത്തിയ ഫോബ്സിന്റെ പട്ടികയില്‍ ലുലു ഗ്രൂപ്പ് മേധാവി യൂസഫലി എം.എ. ഒന്നാം സ്ഥാനത്തെത്തി. ദുബായിലെ ഒബ്റോയ് ഹോട്ടെലില്‍ വച്ച് നടന്ന ചടങ്ങിലാണ് ലോകത്തിലെ ഉന്നതമായ ബിസിനസ്, ഫിനാന്‍ഷ്യല്‍ സംബന്ധമായ വിവരങ്ങളുടെ ശ്രോതസായ ഫോബ്സ് ഈ പട്ടിക അനാവരണം ചെയ്തത്. ലാന്‍ഡ്മാര്‍ക്ക് ചെയര്മാന് മിക്കി ജഗ്തിയാന് രണ്ടാം സ്ഥാനത്തെത്തി. എന്‍എംസി ഗ്രൂപ്പിന്റെ ഡോ.ബി.ആര്. ഷെട്ടി മൂന്നാം സ്ഥാനം നേടി. പി.എന്‍.സി. മേനോന്, സണ്ണി വര്‍ക്കി, ഡോ. ആസാദ് മൂപ്പന്, ജോയ് ആലൂക്കാസ്, സയീദ് സലാഹുദ്ദീന്, ജാക്കി പഞ്ചാബി തുടങ്ങിയവരാണ് ഈ പട്ടികയില്‍ ഇടംനേടിയ മറ്റ് പ്രമുഖര്‍. യുഎഇയിലെ ഇന്‍ഡ്യന്‍ അംബാസിഡര്‍ എം.കെ. ലോകേഷ്, ഫോബ്സ് മിഡില്‍ ഈസ്റ്റ് ചെയര്മാന് ഡോ. നാസര്‍ ബിന്‍ അക്വീല്‍ അല്‍ തയ്യാര്‍, മറ്റ് ബിസിനസ് പ്രമുഖര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ഡോ. ശശി തരൂര്‍ ഫോബ്സിന്റെ ഈ അംഗീകാരം യൂസഫലി എം.എയ്ക്ക് സമ്മാനിച്ചു. 1.5 ബില്ല്യണ്‍ ഡോളറിന്റെ (8,100 കോടി രൂപ) ആസ്തിയുമായി യൂസഫലി ഫോബ്സിന്റെ കോടീശ്വരന്മാരുടെ ലിസ്റ്റിലും ഇടംനേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: