സിഡ്നി: ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി കെവിന് റൂഡ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ജൂലിയ ഗില്ലാര്‍ഡിനെ തോല്‍പ്പിച്ചായിരുന്നു കെവിന് റൂഡ് അധികാരത്തിലെത്തി.
ഇതേതുടര്‍ന്നാണ് ജൂലിയ ഗില്ലാര്‍ഡ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. 45നെതിരെ 57 വോട്ടുകള്‍ക്കായിരുന്നു നേത്യസ്ഥാനം കെവിന് സ്വന്തമാക്കിയത്. 2010ല്‍ കെവിന് റൂഡിനെ പരാജയപ്പെടുത്തിയാണ് ഗില്ലാര്‍ഡ് പ്രധാനമന്ത്രി പദത്തിലെത്തിയത്.
നേതൃത്വ വോട്ടെടുപ്പില്‍ താന്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് നേരത്തെ ഗില്ലാര്‍ഡ് പറഞ്ഞിരുന്നു.സെപ്തംബര്‍ പതിനാലിന് നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി തോല്‍ക്കുമെന്ന അഭിപ്രായ സര്‍വ്വേ നിലവിലിരിക്കെയാണ് പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടായത്.
ഇതേസമയം തെരഞ്ഞെടുപ്പ് തിയതിയില്‍ മാറ്റമുണ്ടാകുമെന്ന സൂചനയും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം കെവിന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: