ന്യൂദല്‍ഹി: സൗദ്യ അറേബ്യ വെട്ടിക്കുറച്ച 20 ശതമാനം ഹജ്ജ് സീറ്റുകള്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ക്വാട്ടയില്‍ നിന്ന് കുറയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ്. മക്കയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സൗദി അറേബ്യ 20 ശതമാനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഹജ്ജ് തീര്ത്ഥാടനത്തിനുണ്ടായ അനിശ്ചിതത്വം നീക്കിയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
1,75,000 സീറ്റുകള്‍ അനുവദിക്കപ്പെട്ട ഇന്ത്യയ്ക്ക് നഷ്ടമായ 34,000 സീറ്റുകളാണ് സ്വകാര്യ ടൂര്‍ ഓപ്പറേറ്റന്മാരുടെ ക്വാട്ടയില്‍ നിന്ന് കുറച്ചിരിക്കുന്നത്. 11,000 സീറ്റുകള്‍ മാത്രമേ സ്വകാര്യ ടൂര്‍ ഓപ്പറേറ്റന്മാര്ക്ക് ലഭിക്കൂ. ഇത്തവണ കുറയ്ക്കുന്ന സീറ്റുകള്‍ അടുത്ത വര്‍ഷം അനുവദിക്കാന്‍ ശ്രമിക്കുമെന്നും ഖുര്‍ഷിദ് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തെ അറിയിച്ചു.
സ്വകാര്യ ടൂര്‍ ഓപ്പറേറ്റന്മാര് നിയമനടപടി സ്വീകരിച്ചാല്‍ നേരിടും. ഹജ്ജ് കമ്മിറ്റി വഴി തീര്‍ത്ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവസരം നഷ്ടമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: